കരസേന ജവാൻ സോംവീറിനും മറ്റ് രണ്ട് ജവാൻമാർക്കുമെതിരെ രാജസ്ഥാൻ പൊലീസ് ഇന്‍റലിജൻസ് 278 പേജുള്ള കുറ്റപത്രം ഫയൽ ചെയ്തു. ജെയ്പുർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വീഡിയോ കോൾ വഴി ഐഎസ്ഐ പ്രവർത്തകന് സൈന്യത്തിന്‍റെ രഹസ്യ വിവരം ചോർത്തിയെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ജനുവരി പതിനൊന്നിന് ജയ്സാൽമെറിൽ വെച്ചാണ് രാജസ്ഥാൻ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
സമൂഹ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന ഹണി ട്രാപ്പ് വഴിയാണ് ഇയാളുമായി ഐഎസ്ഐ പ്രവർത്തകർ ബന്ധം സ്ഥാപിച്ചതെന്ന് പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.