ബിജാപൂർ(ഛത്തീസ്‌ഗഡ്): പൊലീസ് ചാരനാണെന്ന് സംശയിച്ച് ഛത്തീസ്‌ഗഡ് ബിജാപൂർ ജില്ലയിൽ നക്‌സലേറ്റുകൾ ഒരാളെ കൊലപ്പെടുത്തി. ചൊവ്വാഴ്‌ചയായിരുന്നു സംഭവം. കൊല്ലപ്പെട്ടയാൾ ദുപേലി സ്വദേശി മാദ്‌വി രാമ്‌ലു ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ചൊവ്വാഴ്‌ച രാവിലെയാണ് പരിസരവാസികൾ മൃതദേഹം റോഡിൽ കിടക്കുന്നതായി പൊലീസിനെ അറിയിച്ചത്. സംഭവസ്ഥലത്തെ പരിശോധനയിൽ നിന്നും മാവോയിസ്റ്റിന്‍റേതെന്ന് സംശയിക്കുന്ന ലഘുലേഖ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. രാമ്‌ലു പൊലീസ് ചാരനാണെന്നും ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന എല്ലാവരുടെയും അവസ്ഥ ഇങ്ങനെയായിരിക്കും എന്നാണ് ലഘുലേഖയിൽ പറയുന്നതെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്‌തമാവുകയുള്ളുവെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
പൊലീസ് ചാരനെന്ന് സംശയിച്ച് നക്‌സലേറ്റുകൾ ഒരാളെ കൊലപ്പെടുത്തി - ബിജാപൂർ ഛത്തീസ്‌ഗഡ്
ദുപേലി സ്വദേശി മാദ്‌വി രാമ്‌ലു ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു

Conclusion: