തെലങ്കാന: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി അറിയിച്ച് കേന്ദ്രം. ഇന്‍റര്‍ മിനിസ്ട്രിയല്‍ സെന്‍ട്രല്‍ ടീമിന്‍റെ സന്ദര്‍ശനത്തിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ടെസ്റ്റിങ്ങ് കിറ്റുകളും മറ്റ് അത്യാവശ്യ ഉപകരണങ്ങളും സംസ്ഥാനത്തിന്‍റെ കയ്യിലുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവയാണ് ഡല്‍ഹിയില്‍ ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്തിന്‍റെ പക്കല്‍ ആവശ്യത്തിന് ടെസ്റ്റിങ്ങ് കിറ്റുകളും പി.പി.ഇ കിറ്റുകളുമുണ്ട്. കൊവിഡ് നോഡല്‍ കേന്ദ്രമായ ഗാന്ധി ആശുപത്രിയില്‍ സംഘം സന്ദര്‍ശനം നടത്തി. പ്രോട്ടോകോളുകള്‍ പാലിച്ചാണ് രോഗികളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്നത്. 300 പരിശോധനകളാണ് നിലവില്‍ സംസ്ഥാനത്ത് നടക്കുന്നത്. രോഗികളില്‍ 93 ശതമാനം പേരും തെലങ്കാനയില്‍ തന്നെ ഉള്ളവരാണ്. മൊബൈല്‍ മെസേജ് അയച്ചാല്‍ വീട്ടിലെത്തി രോഗിയെ ആശുപത്രിയില്‍ എത്തിക്കാനുള്ള സംവിധാനമുണ്ട്. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ രോഗികളെ കണ്ടത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
അതീവ ജാഗ്രത പുലര്‍ത്തുന്ന ഹുമയൂണ്‍ നഗറില്‍ സംഘം സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടെ വീട്ടുപടിക്കല്‍ ആവശ്യ സാധനങ്ങള്‍ എത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം കൃത്യമായി പാലിക്കപ്പെടുന്നുണ്ട്. ലോക്ക് ഡൗണ്‍ നടപ്പാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒപ്പം സാമുദായിക നേതാക്കളും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനങ്ങളിലെ കൊവിഡ് നിയന്ത്രണങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായാണ് ഇന്‍റര്‍ മിനിസ്ട്രിയല്‍ സെന്‍ട്രല്‍ ടീമിനെ നിയോഗിച്ചത്.