ബംഗളൂരു: 2008 ൽ ബംഗളൂരുവില്‍ നടന്ന ബോംബ് സ്‌ഫോടന പരമ്പരയിലെ പ്രതിയായ ഷോബിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം കേരളത്തിലെ കൊച്ചിയില്‍ വെച്ച് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ വേണുഗോപാലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
ചൊവ്വാഴ്ച രാവിലെ 6.40 ഓടെ കൊച്ചിയിൽ നിന്ന് വിമാനമാര്‍ഗ്ഗം ഷോബിനെ ബംഗളൂരുവിലെത്തിച്ചു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ 12 വർഷമായി ഷോബിന്‍ ഒളിവിൽ ആയിരുന്നതിനാൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അന്ന് നടന്ന സ്ഫോടനത്തില്‍ ഒരാൾ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.