ന്യൂഡൽഹി: സിബിഎസ്‌ഇ 10, 12 ക്ലാസ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാലാണ് പരീക്ഷാ തീയതി പ്രഖ്യാപിച്ചത്. മെയ് നാല് മുതൽ ജൂൺ 10 വരെ പരീക്ഷകൾ നടക്കും. പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് ഒന്നിന് നടത്തും. പരീക്ഷാ ഫലം ജൂലൈ 15നകം പ്രഖ്യാപിക്കും.
2021ൽ ബോർഡ് പരീക്ഷകൾ ഓൺലൈനിൽ നടത്തില്ലെന്ന് സിബിഎസ്ഇ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ രാജ്യമെമ്പാടുമുള്ള സ്കൂളുകൾ മാർച്ചിൽ അടച്ചിരുന്നു. ചിലയിടങ്ങളിൽ സ്‌കൂളുകൾ ഭാഗികമായി തുറന്നെങ്കിലും വർധിച്ച് വരുന്ന കൊവിഡിന്‍റെ സാഹചര്യത്തിൽ വീണ്ടും അടക്കുകയായിരുന്നു.