ETV Bharat / bharat

കന്നുകാലി കള്ളക്കടത്തുകാരൻ ബി.എസ്.എഫ് വെടിവയ്പിൽ കൊല്ലപ്പെട്ടു - Cattle smuggler dies in BSF firing

ബുധനാഴ്ച പുലർച്ചെ ബെർഹാംപൂരിലെ സാഗർപാറ പ്രദേശത്തിന് സമീപം ബിഎസ്എഫ് ഉദ്യോഗസ്ഥർ നടത്തിയ പട്രോളിംഗിനിടെയാണ്‌ സംഭവം.

Cattle smuggler dies in BSF firing  ബിഎസ്‌എഫ്‌
കന്നുകാലി കള്ളക്കടത്തുകാരൻ ബി.എസ്.എഫ് വെടിവയ്പിൽ കൊല്ലപ്പെട്ടു
author img

By

Published : Dec 3, 2020, 5:30 PM IST

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം കന്നുകാലി കള്ളക്കടത്തുകാരും ബിഎസ്‌എഫ്‌ ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലർച്ചെ ബെർഹാംപൂരിലെ സാഗർപാറ പ്രദേശത്തിന് സമീപം ബിഎസ്എഫ് ഉദ്യോഗസ്ഥർ നടത്തിയ പട്രോളിംഗിനിടെയാണ്‌ സംഭവം.

150 ഓളം കന്നുകാലി കള്ളക്കടത്തുകാരുൾപ്പെട്ട സംഘം 60 ഓളം കന്നുകാലികളെ ബംഗ്ലാദേശിലേക്ക്‌ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സൈനികർ കള്ളക്കടത്തുകാരോട്‌ കീഴടങ്ങാൻ ആവശ്യപ്പെട്ടു.എന്നാൽ തുടർന്നുണ്ടായ സംഘർഷത്തിൽ കള്ളക്കടത്തുകാർ സൈനികർക്ക്‌ നേരെ വെടിയുതിർക്കുകയും ക്രൂഡ്‌ ബോംബുകൾ പ്രയോഗിക്കുകയും ചെയ്‌തു. തുടർന്ന്‌ സൈന്യം വെടിവെപ്പ്‌ ആരംഭിച്ചു. തുടർന്നാണ്‌ അക്രമികളിൽ ഒരാൾ മരിച്ചത്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.