ഹത്രാസ്: പകര്‍ച്ചവ്യാധി നിയമപ്രകാരം ഡല്‍ഹിയിലെ ആം ആദ്‌മി എം.എല്‍.എ കുല്‍ദീപ് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ഹത്രാസ് പൊലീസ് സൂപ്രണ്ട് അറിയിച്ചു. സെപ്തംബര്‍ 29ന് കൊവിഡ് ബാധിതനായ എം.എല്‍.എ ഒക്ടോബര്‍ നാലിന് ഹത്രാസ് കൂട്ടബലാത്സംഗ ഇരയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. ഇതാണ് കേസിന് ആധാരം. കൊവിഡ് ബാധിതനാണെന്ന കാര്യം എം.എല്‍.എ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി തനിക്ക് നേരിയ തോതില്‍ പനി അനുഭവപ്പെട്ടതായും അതിനാല്‍ കൊവിഡ് പരിശോധനക്ക് വിധേയനായി. പരിശോധനയില്‍ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും താന്‍ വീട്ടില്‍ ക്വാറന്‍റൈനിലാണെന്നും കുല്‍ദീപ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.
-
अभी हाथरस में पीड़ित परिवार से मिलकर लौटा हूँ ।परिवार में डर और भय का माहौल पैदा किया जा रहा है।
— MLA Kuldeep Kumar (@KuldeepKumarAAP) October 4, 2020 " class="align-text-top noRightClick twitterSection" data="
ये लोकतंत्र और संविधान की हत्या है।
उत्तर प्रदेश में योगी राज में क़ानून नही जंगल राज चल रहा है !#JusticeForManisha pic.twitter.com/nMs0BdCvG6
">अभी हाथरस में पीड़ित परिवार से मिलकर लौटा हूँ ।परिवार में डर और भय का माहौल पैदा किया जा रहा है।
— MLA Kuldeep Kumar (@KuldeepKumarAAP) October 4, 2020
ये लोकतंत्र और संविधान की हत्या है।
उत्तर प्रदेश में योगी राज में क़ानून नही जंगल राज चल रहा है !#JusticeForManisha pic.twitter.com/nMs0BdCvG6अभी हाथरस में पीड़ित परिवार से मिलकर लौटा हूँ ।परिवार में डर और भय का माहौल पैदा किया जा रहा है।
— MLA Kuldeep Kumar (@KuldeepKumarAAP) October 4, 2020
ये लोकतंत्र और संविधान की हत्या है।
उत्तर प्रदेश में योगी राज में क़ानून नही जंगल राज चल रहा है !#JusticeForManisha pic.twitter.com/nMs0BdCvG6
കൊവിഡ് പോസിറ്റീവ് ആയി ആറാം ദിനത്തിലാണ് കുല്‍ദീപ് ഹത്രാസ് ഇരയുടെ വീട് സന്ദര്‍ശിച്ചത്. എം.എല്‍എ കൊവിഡ് മുക്തനാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഹത്രാസ് ഇരയുടെ കുടുംബത്തെ കണ്ട ശേഷം ഞാൻ തിരിച്ചെത്തിയതായി ഒരു വീഡിയോ ഉള്‍പ്പടെ ഷെയര്‍ ചെയ്ത് കൊണ്ട് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പെണ്‍കുട്ടിയുടെ മരണം ജനാധിപത്യത്തിന്‍റെയും ഭരണഘടനയുടെയും കൊലപാതകമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നിർദേശത്തെത്തുടർന്ന് ഹത്രാസ് സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ സമയം 10 ദിവസത്തേക്ക് നീട്ടിയതായി സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. ബലാത്സംഗത്തിന് ഇരയായ 19 കാരിയായ ഹത്രാസ് യുവതി സെപ്റ്റംബർ 29 ന് ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വച്ച് മരിച്ചു. സംഭവത്തിൽ പ്രതികളായ നാല് പേരും അറസ്റ്റിലായി.