മുംബൈ: മഹാരാഷ്ട്രയിലെ നന്ദൂർബാർ ജില്ലയിൽ ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് പേര് മരിച്ചു. സൂറത്തിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 35 പേർക്ക് പരിക്കേറ്റു. ഡ്രൈവറും സഹായിയും മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൽ നിന്നും 40 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ നന്ദൂർബാർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മഹാരാഷ്ട്രയിൽ 40 അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞു; അഞ്ച് മരണം - Bus travelling to Surat met with an accident
രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ വർധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ
ബസപകടം
മുംബൈ: മഹാരാഷ്ട്രയിലെ നന്ദൂർബാർ ജില്ലയിൽ ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് പേര് മരിച്ചു. സൂറത്തിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 35 പേർക്ക് പരിക്കേറ്റു. ഡ്രൈവറും സഹായിയും മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൽ നിന്നും 40 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ നന്ദൂർബാർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Last Updated : Oct 21, 2020, 10:08 AM IST