അഹമ്മദാബാദ്: ഗുജറാത്തിലെ പ്രഗതിനഗറില്‍ നാദിയാദിന് സമീപം മൂന്ന് നില കെട്ടിടം തകര്‍ന്നു. നാല് പേര്‍ മരിച്ചു. നിരവധി പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിയതായാണ് പ്രാഥമിക നിഗമനം. ബറോഡയിലെയും അഹമ്മദാബാദിലെയും അഗ്നിരക്ഷാ സേന രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
എംഎല്‍എയും ഗുജറാത്ത് വിധാന്‍സഭ ചീഫ് വിപ്പുമായ പങ്കജ് ദേശായ് സംഭവസ്ഥലം സന്ദര്‍ശിച്ചു. പഴക്കമേറിയ കെട്ടിടമാണ് നിലംപതിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.