ന്യൂഡല്‍ഹി: പുതിയ വിദ്യാഭ്യാസ നയം ഉടൻ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. മേഖലക്കായി 99,300 കോടി രൂപ പ്രഖ്യാപിച്ചു. എഞ്ചിനിയറിങ് ബിരുദധാരികൾക്ക് പഞ്ചായത്തുകളില്‍ ഇന്‍റേൺഷിപ്പ് നടപ്പാക്കും. വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ വിദേശനിക്ഷേപം ഉറപ്പാക്കും.
കൂടുതല്‍ തൊഴില്‍ അധിഷ്ഠിത കോഴ്സുകൾ ആവിഷ്കരിക്കുമെന്നും ധനമന്ത്രി. ടീച്ചർ, നഴ്സുമാർ, പാരാമെഡിക്കല്‍ സ്റ്റാഫ്, കെയർ ടേക്കേഴ്സ് എന്നിവർക്ക് വിദേശ ജോലി സാധ്യതയുണ്ടെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.