ജമ്മു: ജമ്മു കശ്മീരിലെ ബുദ്‌ഗാം ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സിആർപിഎഫ് അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ നരേഷ് ഉംറാവു ബദോളിന്‍റെ അന്ത്യകർമങ്ങൾ ഇന്ന് നാഗ്‌പൂരിൽ നടന്നു. രാവിലെ എട്ട്മണിക്ക് ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാരം. സിആർപിഎഫ് ഡി.ജി ആനന്ദ് പ്രകാശ് മഹേശ്വരി, മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. ഇന്‍റലിജൻസ് വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബുദ്‌ഗാം ജില്ലയിലെ ചദൂരയിൽ സംയുക്ത തിരച്ചിൽ നടത്തിയ ആൽമി- സിആർപിഎഫ് സംഘത്തിനു നേരെ ഒളിച്ചിരുന്ന തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. പ്രത്യാക്രമണത്തിൽ ഒരു ഭീകരനെ വധിച്ചിരുന്നു.
ബുദ്‌ഗാമിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് എ.എസ്.ഐ നരേഷ് ഉംറാവു ബദോളിന്‍റെ മൃതദേഹം സംസ്കരിച്ചു - ബുഡ്‌ഗാം തീവ്രവാദി ആക്രമണം
ബുഡ്‌ഗാം ജില്ലയിലെ ചദൂരയിൽ സംയുക്ത തിരച്ചിൽ നടത്തിയ ആൽമി- സിആർപിഎഫ് സംഘത്തിനു നേരെ ഒളിച്ചിരുന്ന തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു