ചണ്ഡിഗഡ്: പാകിസ്ഥാൻ ഭാഗത്ത് നിന്ന് ഇന്ത്യൻ ഭാഗത്തേക്ക് രവി നദിയിൽ നിന്ന് മയക്കുമരുന്ന് ശേഖരം പിടികൂടിയതായി അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) അറിയിച്ചു.
പുലർച്ചെ 2: 45 ഓടെ നംഗ്ലി ഘട്ടിലെ ബോട്ട് നാക പാർട്ടി പാകിസ്ഥാൻ ഭാഗത്ത് നിന്ന് ഇന്ത്യൻ ഭാഗത്തേക്ക് രവി നദിയിൽ സംശയാസ്‌പദമായി പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നെന്നും ഇവ നദീതീരത്തേക്ക് വലിച്ചടുപ്പിക്കുകയായിരുന്നെന്നും ബിഎസ്‌എഫ് പറഞ്ഞു. 60 പാക്കറ്റ് ഹെറോയിൻ 1,500 മീറ്റർ നീളമുള്ള നൈലോൺ കയറിലാണ് കെട്ടിയിട്ടിരുന്നത്.
പാകിസ്ഥാനിൽ നിന്ന് ഇന്ത്യൻ ഭാഗത്തേക്കാണ് മയക്കുമരുന്ന് എത്തിയതെന്നും ഈ സാഹചര്യത്തില്‍ ദേര ബാബ നാനാക്കിനടുത്തുള്ള നംഗ്ലിയിലെ അതിർത്തി ചെക്ക് പോസ്റ്റിൽ അതിർത്തി സുരക്ഷാ സേന (ബിഎസ്‌എഫ്) സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ ബി.എസ്.എഫ് കോൺസ്റ്റബിൾ സുമിത് കുമാര്‍ ഉൾപ്പെടെ നാലുപേരെ ജൂൺ 13 ന് പഞ്ചാബ് പൊലീസ് അറസ്റ്റുചെയ്തതായും ഇവർ പാകിസ്ഥാൻ സ്പോൺസർ ചെയ്ത മയക്കുമരുന്ന്, അനധികൃത ആയുധങ്ങൾ തുടങ്ങിയവ കള്ളക്കടത്ത് നടത്തുന്ന റാക്കറ്റിലെ കണ്ണികളാണെന്നും അധികൃതർ അറിയിച്ചു.
ബിഎസ്‌എഫ് കോൺസ്റ്റബിൾ സുമിത് കുമാറിൽ നിന്ന് പാകിസ്ഥാൻ ഓർഡിനൻസ് ഫാക്ടറി അടയാളങ്ങൾ പതിച്ച ഒമ്പത് എംഎം പിസ്റ്റൾ, 80 ലൈവ് കാർട്രിഡ്ജുകൾ, രണ്ട് മാഗസിനുകൾ, 12 ബോറുകളുടെ രണ്ട് വെടിയുണ്ടകൾ എന്നിവയും 32.30 ലക്ഷം രൂപ വിലവരുന്ന മരുന്നുകളും കണ്ടെടുത്തതായും അധികൃതർ അറിയിച്ചു.
ഗുരുദാസ്പൂർ ജില്ലയിലെ കോൺസ്റ്റബിൾ സുമിത് കുമാറിനൊപ്പം സിമാർജിത് സിംഗ്, അമാൻപ്രീത് സിംഗ് എന്നിവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് ജനറൽ (ഡിജിപി) ദിങ്കർ ഗുപ്ത പറഞ്ഞു.
ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ മയക്കുമരുന്നും ആയുധങ്ങളും കടത്തുന്നതുമായി ബന്ധപ്പെട്ട് താനും സഹോദരന്മാരും പാകിസ്ഥാനിലെ ഷാ മൂസയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തിനിടെ അമാൻപ്രീത് വെളിപ്പെടുത്തി.