മുംബൈ: നവി മുംബൈ സ്വദേശിയായ 29കാരന്‍റെ മൃതദേഹം വാഷിയിലെ ആശുപത്രിയിൽ നിന്ന് കാണാതായി. എൻഎംഎംസി നടത്തുന്ന ആശുപത്രിയുടെ മോർച്ചറിയിൽ നിന്നാണ് മൃതദേഹം കാണാതായത്. മരിച്ചയാളുടെ ബന്ധുക്കളിൽ നിന്നും ആശുപത്രി അധികൃതരിൽ നിന്നും പരാതി ലഭിച്ചതായി വാഷി പൊലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ സഞ്ജീവ് ധുമാൽ പറഞ്ഞു. കൊവിഡ് വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മെയ് എട്ടിനാണ് 29കാരന്‍റെ മൃതദേഹം എൻഎംഎംസി ആശുപത്രിക്ക് കൈമാറിയത്. നാല് ദിവസത്തിന് ശേഷം മരിച്ചയാൾക്ക് വൈറസ് നെഗറ്റീവ് ആണെന്ന് കണ്ടെത്തുകയും മൃതദേഹം എടുക്കാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടതായും അധികൃതർ പറഞ്ഞു. എന്നാൽ മൃതദേഹം ആശുപത്രിയുടെ മോർച്ചറിയിൽ നിന്ന് കാണാതാവുകയായിരുന്നു.
വാഷിയിലെ ആശുപത്രിയിൽ നിന്ന് മൃതദേഹം കാണാതായി
എൻഎംഎംസി നടത്തുന്ന ആശുപത്രിയുടെ മോർച്ചറിയിൽ നിന്നാണ് മൃതദേഹം കാണാതായത്. മരിച്ചയാളുടെ ബന്ധുക്കളിൽ നിന്നും ആശുപത്രി അധികൃതരിൽ നിന്നും പരാതി ലഭിച്ചതായി വാഷി പൊലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ സഞ്ജീവ് ധുമാൽ പറഞ്ഞു.