ഗുരുദാസ്പൂർ: പഞ്ചാബിലെ ഗുരുദാസ്പൂരിൽ പടക്കനിർമ്മാണ ഫാക്ടറിക്ക് തീപിടിച്ച് 16 പേർ മരിച്ചു. മുപ്പതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ബറ്റാലയിലെ പടക്കനിർമ്മാണ ഫാക്ടറിയിൽ വൈകീട്ട് നാല് മണിയോേടെയാണ് സ്ഫോടനം നടന്നത്. സംഭവം നടന്ന ഉടൻ തന്നെ അഗ്നിശമന സേനയും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത് എത്തിയിരുന്നു. അപകടകാരണം വ്യക്തമല്ല.
പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .ഇതിൽ പലരുടെയും പരിക്ക് ഗുരുതരമാണ്. സംഭവത്തെ ഗുരുദാസ്പൂർ എം പി സണ്ണി ഡിയോൾ അപലപിച്ചു.