ഗുജറാത്ത്: രാജ്യദ്രോഹക്കുറ്റത്തിനെതിരായ കോൺഗ്രസ് നിലപാടിൽ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. രണ്ടാമതും ബിജെപി അധികാരത്തിലെത്തിയാൽ രാജ്യദ്രോഹ കുറ്റങ്ങൾക്കതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു. പാർലമെന്‍റ് തെരഞ്ഞെടുപ്പിനായി പുറത്തിറക്കിയ കോൺഗ്രസ് പ്രകടനപത്രികയിലെ നിലപാടുകളെയാണ് രാജ്നാഥ് സിങ് വിമര്‍ശിച്ചത്. ആരെങ്കിലും ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അവരോട് ക്ഷമിക്കണോയെന്ന് രാജ്നാഥ് സിങ് ചോദിക്കുന്നു. രാജ്യദ്രോഹ നിയമം അവസാനിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇതിലൂടെ ആര്‍ക്കാണ് കോണ്‍ഗ്രസ് സൂചന നല്‍കുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യദ്രോഹക്കുറ്റം കൂടുതല്‍ കര്‍ശനമാക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനായാണ് രാജ്യദ്രോഹ നിയമങ്ങളിൽ മാറ്റം വരുത്തുന്നതെന്നാണ് കോൺഗ്രസിന്‍റെ പ്രകടന പത്രികയിൽ പറഞ്ഞിരുന്നത് . നേരത്തേ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കോൺഗ്രസ് നിലപാടിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
രാജ്യദ്രോഹ നിയമങ്ങൾ കൂടുതൽ ശക്തമാക്കും ; രാജ്നാഥ് സിങ് - രാജ്യദ്രാഹ നിയമം
രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനായാണ് രാജ്യദ്രോഹ നിയമങ്ങളിൽ മാറ്റം വരുത്തുന്നതെന്നാണ് കോൺഗ്രസിന്‍റെ പ്രകടന പത്രികയിൽ പറഞ്ഞിരുന്നത്. ഇതിനെതിരെയാണ് രാജ്നാഥ് സിങ് രംഗത്തെത്തിയിരിക്കുന്നത്.
ഗുജറാത്ത്: രാജ്യദ്രോഹക്കുറ്റത്തിനെതിരായ കോൺഗ്രസ് നിലപാടിൽ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. രണ്ടാമതും ബിജെപി അധികാരത്തിലെത്തിയാൽ രാജ്യദ്രോഹ കുറ്റങ്ങൾക്കതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു. പാർലമെന്‍റ് തെരഞ്ഞെടുപ്പിനായി പുറത്തിറക്കിയ കോൺഗ്രസ് പ്രകടനപത്രികയിലെ നിലപാടുകളെയാണ് രാജ്നാഥ് സിങ് വിമര്‍ശിച്ചത്. ആരെങ്കിലും ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അവരോട് ക്ഷമിക്കണോയെന്ന് രാജ്നാഥ് സിങ് ചോദിക്കുന്നു. രാജ്യദ്രോഹ നിയമം അവസാനിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇതിലൂടെ ആര്‍ക്കാണ് കോണ്‍ഗ്രസ് സൂചന നല്‍കുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യദ്രോഹക്കുറ്റം കൂടുതല്‍ കര്‍ശനമാക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനായാണ് രാജ്യദ്രോഹ നിയമങ്ങളിൽ മാറ്റം വരുത്തുന്നതെന്നാണ് കോൺഗ്രസിന്‍റെ പ്രകടന പത്രികയിൽ പറഞ്ഞിരുന്നത് . നേരത്തേ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കോൺഗ്രസ് നിലപാടിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
https://www.aninews.in/news/national/politics/bjp-will-make-sedition-law-even-more-stringent-rajnath-singh20190413062551/
Conclusion: