അഗർത്തല: നരേന്ദ്രമോദി പ്രധാനമന്ത്രിയെന്ന നിലയിൽ ദീർഘകാലം പ്രധാനമന്ത്രിയായി തുടർന്ന് കോൺഗ്രസിന്‍റെ റെക്കോഡ് തകർക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്. രാജ്യം നൂറാം സ്വാതന്ത്രദിനം ആഘോഷിക്കുമ്പോഴും ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്സഭ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ സംഘടിപ്പിച്ച റാലിക്കിടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം വരവ് ശക്തമായ ഒരു സർക്കാർ രൂപവത്കരിച്ചിട്ടുണ്ട്, ഇപ്പോൾ ഈ സർക്കാർ ദീർഘകാലം അധികാരത്തിൽ തുടരുമെന്നും മാധവ് പറഞ്ഞു. 2014ല്‍ സ്വന്തം കഴിവ് കൊണ്ടാണ് ബിജെപി അധികാരത്തില്‍ വന്നത്. ഈ വര്‍ഷം ഇത് ആവര്‍ത്തിക്കുകയും ചെയ്തു. 2047 വരെ ഇത് തുടരുമെന്നും രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമുളള ആദ്യ 50 വര്‍ഷം ഭരണത്തിലിരുന്നത് കോണ്‍ഗ്രസ് സർക്കാരാണ്. എന്നാൽ ഈ റെക്കോഡ് ബിജെപി തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.