ജയ്‌പൂർ: മഹാത്മയെ അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടാലും ബിജെപിക്കും ആർഎസ്എസിനും ഗാന്ധിജിയുടെ പേര് സ്വീകരിക്കേണ്ടി വരുന്നത് കോൺഗ്രസ് പാർട്ടിയുടെ വിജയമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ബ്രിട്ടീഷുകാരുടെ സന്ദേശകരായിരുന്ന ബിജെപിയും സ്വയം സേവക്‌സംഘവും ഇപ്പോഴെങ്കിലും അവരുടെ തെറ്റ് മനസ്സിലാക്കിയെങ്കിൽ ഗാന്ധിജിയെ അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നുള്ളത് തുറന്ന് പറയണമെന്ന് ഗെലോട്ട് പറഞ്ഞു.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാജസ്ഥാൻ കോൺഗ്രസ് കമ്മിറ്റിയുടെ പ്രത്യേക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മയുടെ തത്വമില്ലാതെ ലോകത്തിന് നിലനിൽക്കാനാവില്ല. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ ആദരിക്കപ്പെടുന്നത് എഴുപത് വർഷത്തോളം ജനാധിപത്യം ശക്തിപ്പെടുത്തിയ കോൺഗ്രസ് പാർട്ടിയുടെ മഹത്വത്താലാണെന്ന് ഗെലോട്ട് വ്യക്തമാക്കി. ഇതിന്‍റെ പ്രതിഫലനമാണ് മോദി വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ നൽകുന്ന സ്വീകരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ഇന്ന് ഭീകരാവസ്ഥയാണ് സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്. ജനാധിപത്യം അപകടത്തിലാണെന്നും യുവ തലമുറ ഇത് സംരക്ഷിക്കാൻ ഏറെ പ്രയാസപ്പെടുന്നുണ്ടെന്നും ഗെലോട്ട് പറഞ്ഞു. മതത്തെയും ദേശീയതയെയും ഉപയോഗിച്ചുള്ള മോദി രാഷ്‌ട്രീയം അധിക കാലം തുടരില്ലെന്നും ജനങ്ങൾ അടുത്ത ഇലക്ഷനിൽ മോദിയെ പിന്തള്ളുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിയും ആർഎസ്എസും ഗാന്ധിജിയെ ഉപയോഗിക്കുന്നത് കോൺഗ്രസിന്‍റെ വിജയമെന്ന് ഗെലോട്ട് - rajastan chief minister against bjp and rss on using gandhi's name
ഗാന്ധിജിയെ ഇതുവരെയും അംഗീകരിക്കാത്ത ബിജെപിയും ആർഎസ്എസും തങ്ങളുടെ തെറ്റ് മനസ്സിലാക്കി തുറന്നു പറയണമെന്നും രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട്.
ജയ്‌പൂർ: മഹാത്മയെ അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടാലും ബിജെപിക്കും ആർഎസ്എസിനും ഗാന്ധിജിയുടെ പേര് സ്വീകരിക്കേണ്ടി വരുന്നത് കോൺഗ്രസ് പാർട്ടിയുടെ വിജയമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ബ്രിട്ടീഷുകാരുടെ സന്ദേശകരായിരുന്ന ബിജെപിയും സ്വയം സേവക്‌സംഘവും ഇപ്പോഴെങ്കിലും അവരുടെ തെറ്റ് മനസ്സിലാക്കിയെങ്കിൽ ഗാന്ധിജിയെ അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നുള്ളത് തുറന്ന് പറയണമെന്ന് ഗെലോട്ട് പറഞ്ഞു.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാജസ്ഥാൻ കോൺഗ്രസ് കമ്മിറ്റിയുടെ പ്രത്യേക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മയുടെ തത്വമില്ലാതെ ലോകത്തിന് നിലനിൽക്കാനാവില്ല. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ ആദരിക്കപ്പെടുന്നത് എഴുപത് വർഷത്തോളം ജനാധിപത്യം ശക്തിപ്പെടുത്തിയ കോൺഗ്രസ് പാർട്ടിയുടെ മഹത്വത്താലാണെന്ന് ഗെലോട്ട് വ്യക്തമാക്കി. ഇതിന്‍റെ പ്രതിഫലനമാണ് മോദി വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ നൽകുന്ന സ്വീകരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ഇന്ന് ഭീകരാവസ്ഥയാണ് സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്. ജനാധിപത്യം അപകടത്തിലാണെന്നും യുവ തലമുറ ഇത് സംരക്ഷിക്കാൻ ഏറെ പ്രയാസപ്പെടുന്നുണ്ടെന്നും ഗെലോട്ട് പറഞ്ഞു. മതത്തെയും ദേശീയതയെയും ഉപയോഗിച്ചുള്ള മോദി രാഷ്‌ട്രീയം അധിക കാലം തുടരില്ലെന്നും ജനങ്ങൾ അടുത്ത ഇലക്ഷനിൽ മോദിയെ പിന്തള്ളുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞു.
Conclusion:
TAGGED:
BJP