ETV Bharat / bharat

രാജ്യസഭാ തെരഞ്ഞെടുപ്പ്; കർണാടകയിൽ നിന്നുള്ള ബിജെപി നേതാക്കള്‍ നാമനിർദേശ പത്രിക സമർപ്പിച്ചു - nominations

എറന്ന കടടിയും അശോക്‌ ഗസ്‌തിയുമാണ് പത്രിക സമർപ്പിച്ചത്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 12 ആണ്

ബി.എസ് യെദ്യൂരപ്പ  രാജ്യസഭാ തെരഞ്ഞെടുപ്പ്  നാമനിർദേശ പത്രിക  Rajya Sabha elections  nominations  BS Yediyurappa
രാജ്യസഭാ തെരഞ്ഞെടുപ്പ്; കർണാടകയിൽ നിന്നുള്ള ബിജെപി നേതാക്കന്മാർ നാമനിർദേശ പത്രിക സമർപ്പിച്ചു
author img

By

Published : Jun 9, 2020, 6:56 PM IST

ബെംഗളൂരു: രാജ്യസഭാ തെരഞ്ഞെടുപ്പിന് കർണാടകയിൽ നിന്നുള്ള ബിജെപി നേതാക്കള്‍ നാമനിർദേശ പത്രിക സമർപ്പിച്ചുവെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. എറന്ന കടടിയും അശോക്‌ ഗസ്‌തിയുമാണ് പത്രിക സമർപ്പിച്ചത്. ബിജെപിയിൽ മാത്രമാണ് താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് അംഗീകാരം ലഭിക്കുന്നതെന്നും യെദ്യൂരപ്പ പറഞ്ഞു. ഏഴ് സംസ്ഥാനങ്ങളിൽ നിന്ന് 18 രാജ്യസഭാ സീറ്റുകൾക്കായുള്ള തെരഞ്ഞെടുപ്പ് ജൂൺ 19 ന് നടക്കും. നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് കർണാടകയിൽ നടക്കും. നാമനിർദേശങ്ങൾ നാളെ പരിശോധിക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 12 ആണ്. മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചതായി ജെഡിഎസ് തിങ്കളാഴ്‌ച അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.