ETV Bharat / bharat

ധന്‍ബാദില്‍ പട്ടാപകല്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

പകല്‍വെളിച്ചത്തില്‍ ബിജെപി നേതാവിന് വെടിയേറ്റ് ദാരുണാന്ത്യം. ബൈക്കിലെത്തിയ അക്രമികളാണ് ബാങ്ക്മോര്‍ എന്ന സ്ഥലത്ത് വെച്ച് നാല്‍പ്പതുകാരനായ സതീഷ് സിങിനെ തലക്ക് വെടിവച്ചത്

author img

By

Published : Aug 20, 2020, 1:28 PM IST

Dhanbad  BJP leader  broad daylight  Satish Singh  shot dead  ധന്‍ബാദ്  ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
ധന്‍ബാദില്‍ പട്ടാപ്പകല്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

ധന്‍ബാദ്: പട്ടാപകല്‍ ബിജെപി നേതാവിന് വെടിയേറ്റ് ദാരുണാന്ത്യം. ബൈക്കിലെത്തിയ അക്രമികളാണ് ബാങ്ക്മോര്‍ എന്ന സ്ഥലത്ത് വെച്ച് നാല്‍പ്പതുകാരനായ സതീഷ് സിങിനെ തലക്ക് വെടി വച്ചത്. തുടര്‍ന്ന് അക്രമികള്‍ സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. അടുത്തുള്ള വീട്ടിലെ സിസിടിവി ക്യാമറയില്‍ നിന്ന് പൊലീസിന് സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ധന്‍ബാദ് നഗരത്തിലെ പാര്‍ട്ടിയുടെ കെന്‍ഡുവ യൂണിറ്റ് വൈസ് പ്രസിഡന്‍റായിരുന്ന സതീഷ് സിങ് മൊബൈല്‍ ഫോണില്‍ സംസാരിച്ച് കൊണ്ടിരുന്നപ്പോഴാണ് മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം പുറകില്‍ നിന്ന് അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് സതീഷിഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സതീഷ് സിങിന്‍റെ കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് ആര്‍.രാംകുമാര്‍ പറഞ്ഞു. രാഷ്ട്രീയ കൊലപാതകമാണിതെന്ന് ധന്‍ബാദ് സര്‍ദാര്‍ എം.എല്‍.എ രാജ് സിന്‍ഹ ആരോപിച്ചു. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പേര് പറയാന്‍ എം.എല്‍.എ തയ്യാറായില്ല. ഒരു ജനപ്രിയ നേതാവായി ഉയര്‍ന്ന് വരുന്നതിനിടെയാണ് സതീഷിന്‍റെ കൊലപാതകമെന്നും ധന്‍ബാദിലെ ക്രമസമാധാനം വഷളായതിന്‍രെ അടയാളമാണ് ഇപ്പോള്‍ നടന്നിരിക്കുന്ന ഈ സംഭവമെന്നും എം.എല്‍.എ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.