ETV Bharat / bharat

ബിജെപി എംഎല്‍എയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ സിന്‍ഹ

author img

By

Published : Jul 13, 2020, 2:31 PM IST

ഇന്ന് രാവിലയാണ് ബിജെപി എംഎല്‍എയായ ഹേമദാബാദില്‍ നിന്നുള്ള ദേബേന്ദ്ര നാഥ് റോയിയെ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്നും സിബിഐ അന്വേഷണം വേണമെന്നും ബിജെപി നേതാവായ രാഹുല്‍ സിന്‍ഹ ആവശ്യപ്പെട്ടു.

ബിജെപി എംഎല്‍എയുടെ മരണം  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി  രാഹുല്‍ സിന്‍ഹ  Rahul Sinha demands CBI inquiry into death of party MLA  West Bengal  Rahul Sinha  death of BJP MLA in West Bengal
പശ്ചിമ ബംഗാളില്‍ ബിജെപി എംഎല്‍എയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ സിന്‍ഹ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എംഎല്‍എയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ. ബിജെപി എംഎല്‍എയായ ഹേമദാബാദില്‍ നിന്നുള്ള ദേബേന്ദ്ര നാഥ് റോയിയെയാണ് ഇന്ന് രാവിലെ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്നും കൊലപാതകത്തെ ആത്‌മഹത്യയാക്കി ചിത്രീകരിച്ചതാണെന്നും രാഹുല്‍ സിന്‍ഹ വ്യക്തമാക്കി. മരണത്തിന് പിന്നിലെ സത്യത്തെ വെളിച്ചത്തില്‍ കൊണ്ടു വരാന്‍ മുഖ്യമന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഉത്തര്‍ ദിനാജ്‌പൂര്‍ ജില്ലയിലെ ബിജെപിയുടെ വളര്‍ച്ചയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭയന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവര്‍ണര്‍ ജഗ്‌ദീപ് ദന്‍കറും ദേബേന്ദ്ര നാഥ് റോയിയുടെ മരണത്തില്‍ നിക്ഷ്‌പക്ഷമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എംഎല്‍എയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചിരിക്കുകയാണെന്നും അന്വേഷണം നടക്കുകയാണെന്നും റായ്‌ഗഞ്ച് സിലാ എസ്‌പി സുമിത് കുമാര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.