ഡല്‍ഹി: രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്ക് ദേശീയ ഡെമോക്രാറ്റിക് അലയൻസ് സ്ഥാനാർഥി ഹരിവന്‍ശിന് പിന്തുണ നൽകുമെന്ന് ബിജു ജനതാദൾ (ബിജെഡി) നേതാവ് പ്രസന്ന ആചാര്യ അറിയിച്ചു. തങ്ങളുടെ എല്ലാ എംപിമാരും രാജ്യസഭയിൽ ഹാജരാകുന്നത് ഉറപ്പാക്കാൻ വിപ്പ് നൽകിയിട്ടുണ്ട്. ജെഡിയു നേതാവ് നിതീഷ് കുമാർ നവീൻ പട്നായിക്കുമായി രണ്ടുതവണ സംസാരിച്ചു. അതിനുശേഷം എൻഡിഎ സ്ഥാനാർഥിക്ക് പിന്തുണ നൽകുമെന്ന് നവീൻ പട്നായിക്ക് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യസഭയിലെ ബിജെഡി എംപിമാർ ഹരിവന്‍ഷിനെ സഭയിൽ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് തിങ്കളാഴ്ച ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചതിനെ തുടർന്നാണ് ആചാര്യയുടെ പ്രസ്താവന. നടക്കാനിരിക്കുന്ന ഡെപ്യൂട്ടി ചെയർമാൻ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പ് വിഷയത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് പട്നായിക്കിന്‍റെ പ്രഖ്യാപനം. രാഷ്ട്രീയ ജനതാദൾ (ആർജെഡി) സ്ഥാനാർഥി മനോജ് ഝായ്‌ക്കെതിരെയാണ് വോട്ടെടുപ്പിൽ ഹരിവന്‍ശ് മത്സരിക്കുന്നത്.
രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ; ബിജെഡി പിന്തുണ എൻഡിഎയ്ക്ക് - എൻഡിഎയുടെ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ
രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്ക് ദേശീയ ഡെമോക്രാറ്റിക് അലയൻസ് സ്ഥാനാർഥി ഹരിവന്‍ശിന് പിന്തുണ നൽകുമെന്ന് ബിജു ജനതാദൾ (ബിജെഡി) നേതാവ് പ്രസന്ന ആചാര്യ അറിയിച്ചു. തങ്ങളുടെ എല്ലാ എംപിമാരും രാജ്യസഭയിൽ ഹാജരാകുന്നത് ഉറപ്പാക്കാൻ വിപ്പ് നൽകിയിട്ടുണ്ടെന്നും ബിജെഡി നേതാവ് അറിയിച്ചു.