ETV Bharat / bharat

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തും - Assembly elections

ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തീയതികളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബർ പത്തിന് വോട്ടെണ്ണൽ നടക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ അറിയിച്ചു

ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തീയതികളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബർ പത്തിന് വോട്ടെണ്ണൽ നടക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ അറിയിച്ചു. 

author img

By

Published : Sep 25, 2020, 4:53 PM IST

ന്യൂഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്താൻ തീരുമാനം. ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തീയതികളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബർ പത്തിന് വോട്ടെണ്ണൽ നടക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ അറിയിച്ചു. ആദ്യ ഘട്ടത്തിൻ്റെ നോട്ടിഫിക്കേഷൻ ഒക്ടോബർ ഒന്നിന് പ്രസിദ്ധീകരിക്കും. നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ എട്ട് വരെയാണ്. സ്ഥാനാർഥിക്ക് പത്രിക പിൻവലിക്കാൻ ഒക്ടോബർ 12 വരെ സമയമുണ്ട്.

രണ്ടാം ഘട്ടത്തിൽ നോട്ടിഫിക്കേഷൻ ഒക്ടോബർ ഒമ്പതിന് പ്രസിദ്ധീകരിക്കും. ഒക്ടോബർ 16 വരെ പത്രിക സമർപ്പിക്കാം. ഒക്ടോബർ 19താണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. മൂന്നാം ഘട്ടത്തിൽ ഒക്ടോബർ 13 നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കും. ഒക്ടോബർ 20 വരെ പത്രികസമർപ്പിക്കാം. ഒക്ടോബർ 23 നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ആദ്യ ഘട്ടത്തിൽ 16 ജില്ലകളിലെ 71 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും. ഏതാണ്ട് 31,000 പോളിങ് സ്റ്റേഷനുകളാണ് ഉണ്ടാവുക. അടുത്ത ഘട്ടത്തിൽ 17 ജില്ലകളിലെ 94 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും. മൂന്നാം ഘട്ടത്തിൽ 15 ജില്ലകളിലായി 78 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നടത്തുന്നത് ദുരിതമാണെങ്കിലും വോട്ടർമാരുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷികേണ്ടതുണ്ട്. അതേസമയം ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നവംബർ 29 നാണ് ബിഹാർ നിയമസഭ കലാവധി അവസാനിക്കുന്നത്. 243 അംഗ നിയമസഭയിൽ 38 സീറ്റുകൾ എസ്‌സി വിഭാഗത്തിനും രണ്ട് സീറ്റുകൾ എസ്‌ടി വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ളതാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോളിങ് ബൂത്തുകളുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെ ബൂത്തുകളിലെ വോട്ടർമാരുടെ എണ്ണം കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2015ൽ 65,337 ബൂത്തുകളാണ് ഉണ്ടായിരുന്നത്. എന്നാൻ 2020 ബൂത്തുകളുടെ എണ്ണം ഒരു ലക്ഷത്തിലധികമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിൽ സാനിറ്റൈസർ, പിപിഇ കിറ്റ്, മാസ്ക്, ഫേസ്ഷീൽഡ് തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തും. കൂടാതെ പോളിങ് സമയം ഒരു മണിക്കൂർ കൂടെ നീട്ടി. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് സമയം. നിരീക്ഷണത്തിൽ കഴിയുന്നവർക്കും കൊവിഡ് രോഗികൾക്കും അവസാന ദിവസം വോട്ട് രേഖപ്പെടുത്താം. പോസ്റ്റൽ വോട്ടുകൾക്ക് പുറമേയാണ് ഈ സംവിധാനം. കൊവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വന്നിരുന്നു. അതേസമയം ബിജെപി -ജെഡിയു സഖ്യം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലായിരിക്കും പ്രവർത്തനങ്ങൾ നടത്തുകയെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.