ന്യൂഡൽഹി: അഭിഭാഷകർക്കെതിരായ ആക്രമണം ജനാധിപത്യ ഭരണത്തെ ചോദ്യം ചെയ്യുന്നതാണെന്ന് അഭിഭാഷകനും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദ്.
"നിയമ സമൂഹത്തിന് നേരെയുള്ള ഇത്തരം ഭീകരവും കഠിനവുമായ ആക്രമണം വളരെ സങ്കടകരമാണ്, ഇത് ജനാധിപത്യ ഭരണത്തെ ചോദ്യം ചെയ്യുന്നതാണ് എന്ന്,” സൽമാൻ ഖുർഷിദ് പറഞ്ഞു. ഡൽഹിയിലെ തിസ് ഹസാരി കോടതി സമുച്ചയത്തിൽ ശനിയാഴ്ച പൊലീസും അഭിഭാഷകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതിന് പിന്നാലെയാണ് പ്രതികരണം. പൊലീസും അഭിഭാഷകരും തമ്മിൽ പാർക്കിങുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് വലിയ ആക്രമണത്തിലേക്ക് എത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ അഭിഭാഷകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് നവംബർ 4ന് ഡൽഹിയിലെ ജില്ലാ കോടതികളിലുടനീളം അഭിഭാഷകരുടെ പണിമുടക്കിന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ആഹ്വാനം ചെയ്തു. ഒരു പൊലീസ് വാഹനം അഭിഭാഷകന്‍റെ വാഹനത്തിൽ ഇടിച്ചതോടെയാണ് പ്രശ്നങ്ങൾ ഉണ്ടായത്.
അഭിഭാഷകർക്കെതിരായ ആക്രമണം ജനാധിപത്യത്തോടുള്ള വെല്ലു വിളി: സൽമാൻ ഖുർഷിദ് - അഭിഭാഷകർക്കെതിരായ ആക്രമണം
ഡൽഹിയിലെ തിസ് ഹസാരി കോടതി സമുച്ചയത്തിൽ ശനിയാഴ്ച പൊലീസും അഭിഭാഷകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതിന് പിന്നാലെയാണ് പ്രതികരണം
ന്യൂഡൽഹി: അഭിഭാഷകർക്കെതിരായ ആക്രമണം ജനാധിപത്യ ഭരണത്തെ ചോദ്യം ചെയ്യുന്നതാണെന്ന് അഭിഭാഷകനും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദ്.
"നിയമ സമൂഹത്തിന് നേരെയുള്ള ഇത്തരം ഭീകരവും കഠിനവുമായ ആക്രമണം വളരെ സങ്കടകരമാണ്, ഇത് ജനാധിപത്യ ഭരണത്തെ ചോദ്യം ചെയ്യുന്നതാണ് എന്ന്,” സൽമാൻ ഖുർഷിദ് പറഞ്ഞു. ഡൽഹിയിലെ തിസ് ഹസാരി കോടതി സമുച്ചയത്തിൽ ശനിയാഴ്ച പൊലീസും അഭിഭാഷകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതിന് പിന്നാലെയാണ് പ്രതികരണം. പൊലീസും അഭിഭാഷകരും തമ്മിൽ പാർക്കിങുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് വലിയ ആക്രമണത്തിലേക്ക് എത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ അഭിഭാഷകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് നവംബർ 4ന് ഡൽഹിയിലെ ജില്ലാ കോടതികളിലുടനീളം അഭിഭാഷകരുടെ പണിമുടക്കിന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ആഹ്വാനം ചെയ്തു. ഒരു പൊലീസ് വാഹനം അഭിഭാഷകന്‍റെ വാഹനത്തിൽ ഇടിച്ചതോടെയാണ് പ്രശ്നങ്ങൾ ഉണ്ടായത്.
https://www.etvbharat.com/english/national/state/delhi/attack-on-lawyers-puts-a-question-mark-on-democratic-governance-salman-khurshid/na20191103051617841
Conclusion: