ലഡാക്ക്: ലഡാക്കിൽ അടൽ തുരങ്കത്തിന്‍റെ ഉദ്ഘാടനത്തിൽ സന്തോഷം അറിയിച്ച് ലഡാക്ക് ലഫ്റ്റനന്‍റ് ഗവർണർ ആർ കെ മാത്തൂർ. തുരങ്കം വന്നതോടെ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് രാജ്യത്തെ മറ്റ് പ്രദേശങ്ങളുമായുള്ള ബന്ധം കൂടുമെന്നും അത് പ്രദേശത്തെ ഒരുപടി മുന്നിൽ എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ലഡാക്കിനെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളുമായി ബന്ധം ഉറപ്പുവരുത്തുന്നതിനുള്ള ആദ്യപടിയാണ് അടൽ തുരങ്കമെന്ന് മാത്തൂർ പ്രസ്താവനയിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമായ അടൽ തുരങ്കത്തിന് 9.02 കിലോമീറ്റർ ദൂരമുണ്ട്. തുരങ്കം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അദ്ദേഹം നന്ദി അറിയിച്ചു. തുരങ്കം ഉപയോഗിക്കുന്നതിലൂടെ മണാലിയിൽ ഹിമാചൽ പ്രദേശും ലേയും തമ്മിലുള്ള ദൂരത്തിൽ 46 കിലോമീറ്റർ കുറവ് വരുകയും യാത്രാ സമയം നാല് മുതൽ അഞ്ച് മണിക്കൂർ വരെ കുറയുകയും ചെയ്യും.