ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കത്തെ തുടർന്ന് അഞ്ച് പേർ മരിച്ചു. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി 350ൽ അധികം ഗ്രാമങ്ങങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. നാല് ലക്ഷത്തോളം പേര്‍ ദുരിതത്തിലായി. ഗോൽപാറ, ഹോജായ് എന്നിവിടങ്ങളിൽ ഒരാൾ വീതം മരിച്ചെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.
25,000 ഹെക്ടറോളം ഭൂമിയിലെ കൃഷി നശിച്ചെന്നും 21000 പേരോളം ഭവനരഹിതരായതെന്നും അധികൃതർ വ്യക്തമാക്കി. 190ഓളം ക്യാമ്പുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ഡാരാങ് ജില്ലയിലെ ഒറങ്ങ് ദേശീയ ഉദ്യാനത്തെയും വെള്ളപ്പൊക്കം ബാധിച്ചുവെന്ന് അസം വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.