ഗുവാഹത്തി: അസമിൽ പുതുതായി 1973 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 94592 ആയി. ഇതിൽ 73,090 പേർ രോഗമുക്തി നേടിയെന്നും 260 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ 21,239 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉളളത്.
ഇന്ത്യയിലെ കൊവിഡ് ബാധിതർ 31,67,324 കടന്നു. നിലവിൽ രാജ്യത്ത് 7,04,348 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്.