ETV Bharat / bharat

അസമിൽ 81 പേർക്ക് കൂടി കൊവിഡ്‌

സംസ്ഥാനത്ത് ഇതുവരെ 2,324 കൊവിഡ്‌ കേസുകൾ സ്ഥിരീകരിച്ചു

author img

By

Published : Jun 6, 2020, 4:42 PM IST

Keywords*   Add Assam covid cases അസം കൊവിഡ്‌ അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ
Assam

ദിസ്‌പൂര്‍: അസമിൽ 81 പേർക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ്‌ കേസുകളുടെ എണ്ണം 2,324 ആയി. ശനിയാഴ്ച റിപ്പോർട്ട് ചെയ്ത കേസുകളിൽ നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്. നിലവിൽ 1,808 പേരാണ് ചികിത്സയിലുള്ളത്. 509 പേർക്ക് രോഗം ഭേദമായി. അതേസമയം നാല് കൊവിഡ്‌ മരണങ്ങളും റിപ്പോർട്ട് ചെയ്തു. 1,33,029 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചതായും ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.

മെയ് നാലിന് അന്തർസംസ്ഥാന യാത്ര ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് കൊവിഡ്‌ കേസുകളുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു. അതിനുശേഷം രണ്ടായിരത്തിലധികം കൊവിഡ്‌ കേസുകളാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ കൊവിഡ്‌ പരിശോധനാ സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈന് പകരം ഹോം ക്വാറന്‍റൈന്‍ വർധിപ്പിക്കാനാണ് അസം സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.