ETV Bharat / bharat

പൗരത്വ ഭേദഗതി നിയമത്തിനെതിരായ അസമിലെ പ്രതിഷേധത്തിൽ മരണം നാലായി

പാർലമെന്‍റിലെ പൗരത്വ നിയമത്തിലെ ഭേദഗതിയെ തുടർന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രതിഷേധം കനക്കുകയാണ്.

author img

By

Published : Dec 15, 2019, 1:25 PM IST

Assam: 3 died, 27 injured till now in protests over Citizenship (Amendment) Act  പൗരത്വ ഭേദഗതി നിയമത്തിനെതിരായ അസമിലെ പ്രതിഷേധത്തിൽ മരണം നാലായി  പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധം  പൗരത്വ ഭേദഗതി നിയമം  അസമിൽ പ്രതിഷേധം  ദേശീയ വാർത്തകൾ
പൗരത്വ ഭേദഗതി നിയമത്തിനെതിരായ അസമിലെ പ്രതിഷേധത്തിൽ മരണം നാലായി

ഗുവാഹത്തി: 2019 ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ അസമിലെ പ്രതിഷേധത്തിൽ മരണം നാലായി. 27 പേർക്ക് പരിക്കേറ്റു. ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയാണ് വിവരങ്ങൾ പുറത്തുവിട്ടത്. പാർലമെന്‍റിലെ പൗരത്വ നിയമത്തിലെ ഭേദഗതിയെ തുടർന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രതിഷേധം കനക്കുകയാണ്.

പശ്ചിമ ബംഗാളിൽ പ്രതിഷേധക്കാർ റോഡ് ഗതാഗതം തടസപ്പെടുത്തി. പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായി. ഡൽഹി ജാമിയ മില്ലിയയിൽ പ്രതിഷേധം തുടരുമെന്ന് വിദ്യാർഥി യൂണിയനുകൾ അറിയിച്ചു. വിദ്യാര്‍ഥികളുടെ പ്രതിഷേധം കാരണം ജനുവരി 5വരെ ക്യാമ്പസിന് അവധി നല്‍കിയിരുന്നെങ്കിലും വിദ്യാര്‍ഥികള്‍ ക്യാമ്പസ് പോകേണ്ടയെന്നാണ് സംഘടനകളുടെ തീരുമാനം.

ഡിസംബർ 12 ന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതിനുശേഷം ഇത് പിന്നീട് ഒരു നിയമമായി മാറി. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് മതപരമായ പീഡനങ്ങളിൽ നിന്ന് ഒളിച്ചോടുകയും 2014 ഡിസംബർ 31-നോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിക്കുകയും ചെയ്ത ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി സമുദായങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ 2019 ലെ പൗരത്വ (ഭേദഗതി) നിയമത്തിൽ പരാമർശിക്കുന്നു.

Intro:Body:

https://www.aninews.in/news/national/general-news/assam-3-died-27-injured-till-now-in-protests-over-citizenship-amendment-act20191215124820/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.