ETV Bharat / bharat

പ്രകൃതിയിലും മാറ്റങ്ങൾ; കാഞ്ചൻജംഗയുടെ തെളിഞ്ഞ ദൃശ്യം കാണാം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ ഇപ്പോൾ ഡാർജലിങിൽ നിന്ന് വ്യക്തമായി കാണാം.

author img

By

Published : May 1, 2020, 12:46 PM IST

Kangchenjunga  Darjeeling  View of Kangchenjunga  കാഞ്ചൻജംഗ  ഡാർജലിങ്  സിക്കിം
പ്രകൃതിയിലും മാറ്റങ്ങൾ; കാഞ്ചൻജംഗയുടെ തെളിഞ്ഞ ദൃശ്യം കണ്ടു

കൊൽക്കത്ത: ലോകത്താകമാനം ഭീതി പടർത്തുന്ന കൊവിഡ് പ്രകൃതിയിൽ വൻ തോതിലുള്ള മാറ്റങ്ങൾക്ക് കാരണമായി. ഡാർജലിങ്ങിലെ ജനങ്ങൾക്ക് ആദ്യമായി കാഞ്ചൻജംഗയുടെ വ്യക്തമായ ദൃശ്യം കാണാൻ സാധിച്ചു എന്നതാണ് ഏറ്റവും പുതിയ വാർത്ത. പ്രകൃതി തിരിച്ചുവരവിന്‍റെ പാതയിലാണെന്ന് തെളിയിക്കുന്നതിന് മറ്റൊരു ഉദാഹരണം കൂടിയാണിത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയാണ് കാഞ്ചൻജംഗ. ഇതിനു മുമ്പ് സിക്കിം മേഖലയിൽ മഴ പെയ്യുമ്പോൾ നേരിയ വ്യക്തതയിൽ മാത്രമാണ് കൊടുമുടി കണ്ടിട്ടുള്ളതെന്ന് ഡാർജലിങ് നഗരവാസികൾ പറയുന്നു. ഡാർജലിങ് നഗരത്തിൽ നിന്ന് 75 കിലോമീറ്റർ അകലെ ഇന്ത്യക്കും നേപ്പാളിനും ഇടയിലാണ് കാഞ്ചൻജംഗ സ്ഥിതി ചെയ്യുന്നത്. ഇതിനിടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ്. ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 33,000 കടന്നു. 1,147 പേരാണ് ഇതുവരെ മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.