പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ വീണ്ടും ആക്രമണം. എട്ട് സൈനികര്‍ക്ക് പരിക്ക്. സിആര്‍പിഎഫിന്‍റെ 44 രാഷ്ട്രീയ റൈഫിള്‍സ് വാഹനങ്ങള്‍ക്ക് നേരെയാണ് ഐഇഡി ആക്രമണം ഉണ്ടായത്. പുല്‍വാമയിലെ അരിഹലില്‍ സിആര്‍പിഎഫ് വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ആയിരുന്നു ആക്രമണം. ഐഇഡി ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് സൈനികരും ഭീകരരും തമ്മില്‍ വെടിവെപ്പും കല്ലേറും ഉണ്ടായി. ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരര്‍ക്കായി പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കി.
തെക്കന്‍ കശ്മീരിലെ അനന്ത്നാഗില്‍ ഭീകരരുമായി ഏറ്റുമുട്ടലുണ്ടായി മണിക്കൂറുകള്‍ക്ക് ശേഷമാണ് പുല്‍വാമയില്‍ ആക്രമണം ഉണ്ടായത്. അനന്ത്നാഗിലെ ഏറ്റുമുട്ടലില്‍ ഒരു മേജറും മൂന്ന് സൈനികരും കൊല്ലപ്പെട്ടിരുന്നു. ജമ്മു കശ്മീരില്‍ പുല്‍വാമ മോഡല്‍ ഭീകരാക്രമണത്തിന് ഭീകരര്‍ പദ്ധതി ഇടുന്നെന്ന് പാകിസ്ഥാനും അമേരിക്കയും ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പിന് പിന്നാലെ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.