അമരാവതി: സംസ്ഥാനത്ത് പുതുതായി 8,555 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതർ 1.58 ലക്ഷമായെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 67 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് മരണം 1,474 ആയി. നിലവിൽ 74,404 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളതെന്നും 6,272 പേർ കൊവിഡ് മുക്തരായതോടെ 82,886 പേർ ഇതുവരെ കൊവിഡ് മുക്തരായിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
വിശാഖപട്ടണത്തിലെ കൊവിഡ് രോഗികൾ ദിനം പ്രതി വർധിക്കുകയാണ്. ജില്ലയിൽ 24 മണിക്കൂറിൽ 1,227 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് രോഗികൾ 13,147 ആയി. കിഴക്കൻ ഗോദാവരിയിൽ 930 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ ആകെ കൊവിഡ് രോഗികൾ 22,201 ആയി. രണ്ട് ജില്ലകളിലും ഏഴ് കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തു. കുർണൂരിൽ 996 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ആറ് മരണവും റിപ്പോർട്ട് ചെയ്‌തു.