ETV Bharat / bharat

ആന്ധ്രയില്‍ 24 മണിക്കൂറിനിടെ 6045 പേര്‍ക്ക് കൊവിഡ്; ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്

24 മണിക്കൂറിനിടെ 65 മരണവും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 64,713ആയി.

AP records single day record 65 deaths  Cases tally rises to  ആന്ധ്രയില്‍ 24 മണിക്കൂറിനിടെ 6045 പേര്‍ക്ക് കൊവിഡ്  കൊവിഡ് 19  ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്
ആന്ധ്രയില്‍ 24 മണിക്കൂറിനിടെ 6045 പേര്‍ക്ക് കൊവിഡ്; ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്
author img

By

Published : Jul 22, 2020, 7:59 PM IST

അമരാവതി: ആന്ധ്രയില്‍ 24 മണിക്കൂറിനിടെ 6045 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 65 മരണവും സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് നിരക്കും മരണ നിരക്കുമാണിത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 64,713ആയി. 823 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 31,763 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികില്‍സയില്‍ തുടരുന്നത്. 32,127 പേര്‍ കൊവിഡില്‍ നിന്നും രോഗവിമുക്തി നേടി. സംസ്ഥാനത്തെ കൊവിഡ് നിരക്ക് 4.51 ശതമാനവും മരണനിരക്ക് 1.27 ശതമാനവുമാണ്. അതേസമയം രോഗവിമുക്തി നിരക്ക് 49.65 ശതമാനമാണ്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ വിശാഖപട്ടണത്തില്‍ നിന്നും 1049 പേരും, ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്ന് 891 പേരും, ഗുണ്ടൂരില്‍ നിന്ന് 842 പേരും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസിലെ എംഎല്‍എക്കും, ഏഴ് നിയമസഭാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

24 മണിക്കൂറിനിടെ ഗുണ്ടൂരില്‍ നിന്നും 15 പേരും, കൃഷ്‌ണ ജില്ലയില്‍ നിന്ന് 10 പേരും, വെസ്റ്റ് ഗോദാവരിയില്‍ നിന്ന് 10 പേരും, ഈസ്റ്റ് ഗോദാവരിയില്‍ നിന്ന് 7 പേരും, ചിറ്റൂര്‍, കുര്‍ണൂല്‍ ജില്ലകളില്‍ നിന്ന് 5 പേര്‍ വീതവും, വിസിയാനഗരത്ത് നിന്ന് 4 പേരും, പ്രകാശം, ശ്രീകാകുളം, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്ന് 3 പേരും, കടപ്പ, നെല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ വീതവും കൊവിഡ് ബാധിച്ചു മരിച്ചു. ആന്ധ്രയില്‍ നിന്നും ഇതുവരെ 14,35,827 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.