ETV Bharat / bharat

ആന്ധ്ര ഗവര്‍ണറുടേയും ഭാര്യയുടേയും കൊവിഡ്  പരിശോധനാ ഫലം നെഗറ്റീവ്

ഗവര്‍ണറുടെ ഓഫീസ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

author img

By

Published : Apr 29, 2020, 8:33 AM IST

ആന്ധ്ര ഗവര്‍ണറുടേയും ഭാര്യയുടേയും കൊവിഡ് ഫലം നെഗറ്റീവ്

അമരാവതി: ആന്ധ്ര ഗവര്‍ണര്‍ ബിശ്വഭൂസണ്‍ ഹരിചന്ദന്‍റെയും ഭാര്യയുടേയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. രണ്ട് ദിവസം മുമ്പ് ഗവര്‍ണറുടെ ഓഫീസിലെ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചീഫ് സെക്യൂരിറ്റി ഓഫീസര്‍, സ്റ്റാഫ് നഴ്സ്, രാജ്ഭവനിലെ രണ്ട് ജോലിക്കാര്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് ഗവര്‍ണറെയും ഭാര്യയെയും പരിശോധിച്ചത് .

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തൊട്ടാകെയുള്ള 31 മുൻ‌നിര മെഡിക്കൽ സ്റ്റാഫുകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി സ്‌പെഷ്യൽ ചീഫ് സെക്രട്ടറി പറഞ്ഞു. 12 ഡോക്ടർമാർ, 12 നഴ്‌സിംഗ് സ്റ്റാഫ്, രണ്ട് ഫാർമസിസ്റ്റുകൾ, അഞ്ച് ശുചികരണ തൊഴിലാളികള്‍ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

പുതിയ കേസുകളിൽ 80-90 ശതമാനവും കണ്ടെയ്‌ൻമെന്റ് ക്ലസ്റ്ററുകളിൽ നിന്നുള്ളവയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 82 പുതിയ കേസുകളിൽ 75 എണ്ണം രോഗം ആദ്യം രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ക്ലസറുകളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ആഴ്ചയിലെ കണക്കെടുത്തുകഴിഞ്ഞാല്‍ കഴിഞ്ഞ ദിവസമാണ് ആന്ധ്രാപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ഇരട്ടിയാകുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.