ETV Bharat / bharat

യുപിയില്‍ വീണ്ടും ബലാത്സംഗം; 22 വയസുകാരി കൊല്ലപ്പെട്ടു - കൂട്ട ബലാത്സംഗം യുപിയില്‍

ബല്‍റാംപൂരില്‍ 22 വയസുള്ള പെൺകുട്ടിയെയാണ് തട്ടിക്കൊണ്ട് പോയ ശേഷം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. പെൺകുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്

woman abducted raped and murdered  Balrampur rape  Bikapur  Uttar pradesh rape  woman raped  Balrampur  gang-rape in uttar pradesh  hathras gang-rape  ഉത്തർപ്രദേശ് ബലാത്സംഗം  യുപി ബലാത്സംഗം  ബല്‍റാംപൂർ പീഡനം  കൂട്ട ബലാത്സംഗം യുപിയില്‍  യുപിയില്‍ വീണ്ടും കൂട്ട ബലാത്സംഗം
യുപിയില്‍ വീണ്ടും ബലാത്സംഗം; 22 വയസുകാരി കൊല്ലപ്പെട്ടു
author img

By

Published : Sep 30, 2020, 10:56 PM IST

Updated : Sep 30, 2020, 11:48 PM IST

ബല്‍റാംപൂർ: ഹത്രാസ് പീഡനത്തില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ യുപിയില്‍ വീണ്ടും കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി മരിച്ചു. ബല്‍റാംപൂരില്‍ 22 വയസുള്ള പെൺകുട്ടിയെയാണ് തട്ടിക്കൊണ്ട് പോയ ശേഷം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. പെൺകുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കോളജിലേക്ക് അഡ്മിഷൻ എടുക്കാൻ പോയ പെൺകുട്ടിയെയാണ് ഒരു സംഘം തട്ടിക്കൊണ്ട് പോയി ബലാത്സംഗത്തിന് ഇരയാക്കിയത്. വൈകിട്ട് ഏഴ് മണിയോടെ അവശനിലയില്‍ സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പെൺകുട്ടി തിരികെ വീട്ടില്‍ എത്തിയതെന്ന് മാതാപിതാക്കൾ പറഞ്ഞു. കടുത്ത വയറു വേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു എന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

മൂന്നോ നാലോ പേർ അടങ്ങിയ സംഘമാണ് മകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തത്. ബോധം കെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയുടെ കാലും ഇടുപ്പും ഒടിഞ്ഞിട്ടുണ്ടെന്നും ബലാത്സംഗത്തിന് ശേഷം ഓട്ടോറിക്ഷയില്‍ അക്രമികൾ മകളെ വീട്ടിലേക്ക് വിടുകയായിരുന്നു എന്നും മാതാവ് കൂട്ടിച്ചേർത്തു. ഗുതുരമായ മുറിവുകളെ തുടർന്നാണ് പെൺകുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിട്ടില്ല.

ഹത്രാസില്‍ 19 വയസുള്ള പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊന്നതില്‍ രാജ്യം മുഴുവൻ യോഗി സർക്കാരിന് എതിരെ രൂക്ഷ വിമർശനം തുടരുന്നതിനിടെയാണ് വീണ്ടും സംസ്ഥാനത്ത് ബലാത്സംഗം നടക്കുന്നത്.

Last Updated : Sep 30, 2020, 11:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.