ബെംഗളൂരൂ: കർണാടകയിൽ പ്ലാസ്മാ തെറാപ്പിയിലൂടെ ഒരു രോഗി കൂടി കൊവിഡിൽ നിന്നും സുഖം പ്രാപിച്ചതായി റിപ്പോർട്ടുകൾ. വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിക്കാണ് പ്ലാസ്മാ തെറാപ്പി നടത്തിയത്. പ്ലാസ്മാ തെറാപ്പിയിലൂടെ രോഗം ഭേദമാകുന്ന സംസ്ഥാനത്തെ രണ്ടാമത്തെ വ്യക്തിയാണ് ഇദ്ദേഹം. മധ്യവയസ്കനായ ഇദ്ദേഹത്തിന് പ്രമേഹ രോഗവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. ഇദ്ദേഹത്തെ ഉടൻ ഡിസ്ചാർജ് ചെയ്യുമെന്നാണ് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
കർണാടകയില്‍ പ്ലാസ്മാ തെറാപ്പിക്ക് വിധേയനായ രണ്ടാമത്തെയാളും കൊവിഡ് മുക്തനായി - Karnataka
കൊവിഡ് 19 സ്ഥിരീകരിച്ച രോഗിക്ക് പ്രമേഹവും ഉണ്ടായിരുന്നു. പ്ലാസ്മാ തെറാപ്പിക്ക് ശേഷം രോഗാവസ്ഥയിൽ വലിയ മാറ്റം കണ്ടതായി ആശുപത്രി അധികൃതർ പറഞ്ഞു
പ്ലാസമാ തെറാപ്പിക്ക് വിധേയനായ രണ്ടാമത്തെയാളും രോഗ മുക്തനായതായി കർണാടക