അമരാവതി: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി രമേശ് കുമാറിനെ വീണ്ടും നിയമിക്കാൻ ആന്ധ്ര ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാലവധി അഞ്ച് വർഷത്തിൽ നിന്നും മൂന്ന് വർഷമായി ചുരുക്കിയതോടെയാണ് സർക്കാർ രമേശ് കുമാറിനെ ചുമതലയിൽ നിന്നും നീക്കം ചെയ്തത്.
2016ലാണ് ആന്ധ്രാ പ്രദേശ് തെരഞ്ഞെടുപ്പ് കമ്മിഷണറായി രമേശ് കുമാർ ചുമതലയേറ്റത്. കാലവധി അവസാനിച്ചതോടെ കഴിഞ്ഞ ഏപ്രിലിൽ അദ്ദേഹം ചുമതല ഒഴിഞ്ഞു. പിന്നീട് വിരമിച്ച മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി കനഗരാജ് പുതിയ തെരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റു. നിലവിലെ തെരഞ്ഞെടുപ്പ് കമ്മിഷണർക്കുതന്നെ മൂന്ന് വർഷം തുടരാമെന്ന വ്യവസ്ഥ നിലനിൽക്കെയാണ് പുതിയ നിയമനം നടത്തിയത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് രമേശ് കുമാർ മാറ്റിവച്ചിരുന്നു. തുടർന്ന് വൈഎസ്ആർ കോൺഗ്രസ് പാർട്ടി ഇദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു.