ETV Bharat / bharat

ആന്ധ്രാ പ്രദേശിലെ നിലക്കടല വിതരണം; തർക്കത്തിൽ ഒരാൾ മരിച്ചു

author img

By

Published : May 31, 2020, 9:26 PM IST

ആന്ധ്രയിലെ കടപ്പ പ്രദേശത്ത് കർഷകരും സർക്കാർ നിയോഗിച്ച സന്നദ്ധപ്രവർത്തകരുമായുണ്ടായ സംഘർഷത്തിലാണ് കർഷകനായ ശങ്കരയ്യ മരിച്ചത്.

Andhra  farmer killed  Vaddepalli  govt-appointed volunteer  അമരാവതി  ആന്ധ്രാ പ്രദേശ്  തർക്കത്തിൽ ഒരാൾ മരിച്ചു  നിലക്കടല വിതരണം  ആന്ധ്രാ സർക്കാർ
ആന്ധ്രാ പ്രദേശിലെ നിലക്കടല വിതരണം; തർക്കത്തിൽ ഒരാൾ മരിച്ചു

അമരാവതി: ആന്ധ്രാ സർക്കാരിന്‍റെ നിലക്കടല വിത്ത് വിതരണവുമായി ബന്ധപ്പെട്ട് കർഷകരും സർക്കാർ നിയോഗിച്ച സന്നദ്ധപ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കർഷകനായ ശങ്കരയ്യയാണ് കൊല്ലപ്പെട്ടത്. ആന്ധ്രയിലെ കടപ്പ പ്രദേശത്താണ് സംഘർഷം ഉണ്ടായത്. കർഷകനായ ശങ്കരയ്യക്ക് സർക്കാരിൽ നിന്ന് നിലക്കടല വിത്ത് ലഭിച്ചത് സർക്കാർ നിയോഗിച്ച സന്നദ്ധപ്രവർത്തകനായ ബന്ധുവിന്‍റെ സഹായത്തോടെയാണെന്ന് ചമഞ്ഞ് ബന്ധു രംഗത്തെത്തുകയും തുടർന്ന് ഇരുവരും തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു.

എന്നാൽ ശങ്കരയ്യ നിഷേധിക്കുകയും തർക്കത്തിൽ ശങ്കരയ്യയുടെ മറ്റൊരു ബന്ധുവായ റെഡ്യക്ക് പരിക്കേറ്റു. തുടർന്ന് ബന്ധുവിനെ ആശുപത്രിയിലെത്തിച്ച് തിരികെ എത്തിയ ശങ്കരയ്യയെ സന്നദ്ധപ്രവർത്തകർ കൂട്ടമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഘർഷത്തിൽ ബന്ധുവായ മഹേഷിന്‍റെ സ്ഥിതി ഗുരുതരമാണ്. സന്നദ്ധപ്രവർത്തകർക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചെന്നെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.