ഭുവനേശ്വർ: പശ്ചിമ ബംഗാളിലെ ഉംപുന്‍ ചുഴലിക്കാറ്റിനെ തുടർന്നുള്ള പ്രവർത്തനങ്ങള്‍ക്ക് ശേഷം ഒഡീഷയിലേക്ക് മടങ്ങിയ എൻവിആർഎഫ് ഉദ്യോഗസ്ഥന് കൊവിഡ്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) അധികൃതർ അന്യസംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്ന 173 ഉദ്യോഗസ്ഥരോടും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാന്‍ ഉത്തരവിട്ടു. ജൂൺ മൂന്നിന് പശ്ചിമ ബംഗാളിൽ നിന്ന് മടങ്ങിയ ശേഷം ആറ് ഉദ്യോഗസ്ഥർക്ക് കൊവിഡ് ലക്ഷണങ്ങൾ കാണിച്ചിരുന്നു.ഇവരെ പരിശോധനയ്ക്കായി കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും കട്ടക്കിലെ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തെന്ന് എൻഡിആർഎഫിന്‍റെ മൂന്നാം ബറ്റാലിയനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
പശ്ചിമ ബംഗാളിൽ നിന്ന് മടങ്ങിയെത്തിയ എല്ലാ ഉദ്യോഗസ്ഥരെയും കട്ടക്കിനടുത്തുള്ള മുണ്ടാലിയിലെ എൻഡിആർഎഫ് കാമ്പിൽ മൂന്ന് നിലകളുള്ള കെട്ടിടത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവർ എല്ലാവരും തന്നെ സാമ്പിൾ പരിശോധന പൂർത്തിയാകുന്നതുവരെ കെട്ടിടത്തിൽ തുടരും. എന്നാൽ ഇവരിൽ ആർക്കും കൊവിഡ് - ലക്ഷണങ്ങളില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.