ETV Bharat / bharat

എയർസെൽ-മാക്‌സിസ് കേസ്‌; അന്വേഷണം മെയ് 4 നകം പൂർത്തിയാക്കണമെന്ന് കോടതി

author img

By

Published : Feb 20, 2020, 12:24 PM IST

എയർസെൽ-മാക്‌സിസ് കേസില്‍ അന്വേഷണം പൂർത്തിയാക്കാൻ ഡല്‍ഹി കോടതി സിബിഐക്കും ഇഡിക്കും മെയ് 4 വരെ സമയം അനുവദിച്ചു. 2006 ല്‍ പി ചിദംബരം എയര്‍സെല്‍ കമ്പനിക്ക് 600 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് അനുമതി നല്‍കിയെന്നാണ്‌ കേസ്.

Aircel-Maxis  Delhi Court  Ajay Kumar Kuhar  P Chidambaram  Karti Chidambaram  എയർസെൽ-മാക്‌സിസ് കേസ്‌
എയർസെൽ-മാക്‌സിസ് കേസ്‌; അന്വേഷണം പൂർത്തിയാക്കാൻ ഡല്‍ഹി കോടതി മെയ് 4 വരെ സമയം അനുവദിച്ചു

ന്യൂഡല്‍ഹി: മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിനും മകൻ കാർത്തിക്കുമെതിരായ എയർസെൽ-മാക്‌സിസ് കേസില്‍ അന്വേഷണം പൂർത്തിയാക്കാൻ ഡല്‍ഹി കോടതി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും എൻഫോഴ്‌സ്‌മെന്‍റ്‌ ഡയറക്ടറേറ്റിനും (ഇഡി) മെയ് 4 വരെ സമയം അനുവദിച്ചു.

നാല് രാജ്യങ്ങളിലേക്ക് ലെറ്റേഴ്‌സ് റോഗേറ്ററി (എൽആർ) അയച്ചിട്ടുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് അവരുടെ പ്രതികരണം കാത്തിരിക്കുകയാണെന്നും ഇഡി പ്രത്യേക ജഡ്‌ജി അജയ് കുമാർ കുഹാറിനോട് പറഞ്ഞു. മറ്റൊരു രാജ്യത്ത് നിന്ന് വിവരങ്ങൾ ആവശ്യമായി വരുമ്പോള്‍ അന്വേഷണ ഏജൻസിയുടെ അഭ്യർത്ഥന മാനിച്ചാണ് കോടതികൾ എല്‍ആര്‍ നൽകുന്നത്.

എയർസെൽ-മാക്‌സിസ് ഇടപാടിനായി കാർത്തി ചിദംബരത്തിന് വിദേശ നിക്ഷേപ പ്രമോഷൻ ബോർഡിൽ (എഫ്ഐപിബി) അനുമതി ലഭിച്ചതെങ്ങനെയെന്ന് അന്വേഷണ ഏജൻസികൾ അന്വേഷിച്ചുവരികയായിരുന്നു. 2006 ല്‍ പി ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍സെല്‍ കമ്പനിക്ക് 600 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് അനുമതി നല്‍കിയെന്നാണ്‌ കേസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.