ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണത്തിന്‍റെ അളവ് ക്രമാതീതമായി ഉയരുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ 'പുവര്‍' വിഭാഗമെന്ന് രേഖപ്പെടുത്തിയ പല പ്രദേശത്തും ഇന്ന് 'വെരി പുവര്‍' എന്ന വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വര്‍ഷാവര്‍ഷം ഉയര്‍ന്ന് വരുന്ന അന്തരീക്ഷ മലിനീകരണ പ്രതിസന്ധിക്ക് സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി നഗരവാസികള്‍ ആവശ്യപ്പെടുന്നു. വാഹനങ്ങളുടെ ഒറ്റ ഇരട്ട സംവിധാനം മാത്രം പോര, വായു മലിനീകരണം കുറക്കുന്നതിനുള്ള പദ്ധതികൾ കൊണ്ടുവരണം. ചൈന പോലെയുള്ള രാജ്യങ്ങള്‍ പിന്‍തുടരുന്ന ട്രാഫിക്ക് സംവിധാനങ്ങള്‍ രാജ്യതലസ്ഥാനത്ത് പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും നഗരവാസികള്‍ പറഞ്ഞു.
ഹരിയാനയിലും പഞ്ചാബിലും കാർഷിക അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് അടക്കം ഡല്‍ഹിയുടെ അന്തരീക്ഷം മലിനമാകാന്‍ നിരവധി കാരണങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. മലിനീകരണത്തിന്‍റെ കാരണം വിശദമായി അന്വേഷിക്കണമെന്നും സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്നും നഗരവാസികള്‍ ആവശ്യപ്പെട്ടു.