ചെന്നൈ: തമിഴ്‌നാട്ടില്‍ നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച വ്യോമ, മെട്രോ റെയില്‍, ബസ് ഗതാഗതങ്ങള്‍ പുനരാരംഭിച്ചു. വ്യോമ ഗതാഗതം പുനരാരംഭിച്ചതായി ചെന്നൈ എയര്‍പോര്‍ട്ട് ട്വീറ്റ് ചെയ്‌തു. ഇന്നത്തെ ആഭ്യന്തര സര്‍വ്വീസുകളുടെ പട്ടികയും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി യാത്രക്കാര്‍ എയര്‍ലൈന്‍ അധികൃതരുമായി ബന്ധപ്പെടണമെന്നും ട്വീറ്റില്‍ നിര്‍ദേശമുണ്ട്.പുതുച്ചേരിക്ക് സമീപം നിവാര്‍ ചുഴലിക്കാറ്റ് മൂലം കനത്ത മണ്ണിടിച്ചിലുണ്ടായിരുന്നു.
-
#AAI #Chennaiairport #Update: Domestic Arrival/Departure schedule for 26.11.2020. Passengers are requested to check with concerned airline(s) for any update.#Nivar_cyclone @AAI_Official @pibchennai @ANI @TOIChennai @the_hindu @NewIndianXpress @dinathanthi @dinamalarweb @sivaetb pic.twitter.com/w9SdBz3gUM
— Chennai (MAA) Airport (@aaichnairport) November 26, 2020 " class="align-text-top noRightClick twitterSection" data="
">#AAI #Chennaiairport #Update: Domestic Arrival/Departure schedule for 26.11.2020. Passengers are requested to check with concerned airline(s) for any update.#Nivar_cyclone @AAI_Official @pibchennai @ANI @TOIChennai @the_hindu @NewIndianXpress @dinathanthi @dinamalarweb @sivaetb pic.twitter.com/w9SdBz3gUM
— Chennai (MAA) Airport (@aaichnairport) November 26, 2020#AAI #Chennaiairport #Update: Domestic Arrival/Departure schedule for 26.11.2020. Passengers are requested to check with concerned airline(s) for any update.#Nivar_cyclone @AAI_Official @pibchennai @ANI @TOIChennai @the_hindu @NewIndianXpress @dinathanthi @dinamalarweb @sivaetb pic.twitter.com/w9SdBz3gUM
— Chennai (MAA) Airport (@aaichnairport) November 26, 2020
വില്ലുപുരം, കുഡല്ലൂര്‍, നാഗപട്ടണം, തിരുവായൂര്‍, തഞ്ചാവൂര്‍, പുതുക്കോട്ടെ ജില്ലകളില്‍ നിര്‍ത്തിവെച്ച ബസ് സര്‍വ്വീസുകള്‍ ഇന്ന് ഉച്ച മുതല്‍ ആരംഭിക്കും. രണ്ട് ദിവസമായി ഇവിടെ ബസ് ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അതേസമയം മെട്രോ റെയില്‍ ഗതാഗതവും ഉച്ച മുതല്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സബര്‍ബന്‍ റെയില്‍ സര്‍വ്വീസും പുനരാരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വെ അധികൃതര്‍ അറിയിച്ചു. അതിതീവ്ര നിവാര്‍ ചുഴലിക്കാറ്റ് വ്യാഴാഴ്‌ച പുലര്‍ച്ചെ പുതുച്ചേരിക്ക് സമീപം മണ്ണിടിച്ചല്‍ ഉണ്ടാക്കിയിരുന്നു. തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമുണ്ടായ കനത്ത മഴ മൂലം വെള്ളപ്പൊക്കമുണ്ടാവുകയും മരങ്ങള്‍ കടപുഴകുകയും ചെയ്‌തിരുന്നു. പുതുച്ചേരി തീരം കടന്നതോടെ നിവാര്‍ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞ് തീവ്ര ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്.