ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ ഒപിഡി (ഔട്ട് പേഷ്യന്‍റ് ക്ലിനിക്) രോഗികളുടെ പ്രവേശനം താത്കാലികമായി നിര്‍ത്തിവെച്ചു. ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ കിടത്തി ചികിത്സക്കുന്നതിനുള്ള സൗകര്യം പുനഃക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. രണ്ടാഴ്‌ചത്തേക്കാണ് പ്രവേശനം നിര്‍ത്തിവച്ചിരിക്കുന്നത്. ഡല്‍ഹി എയിംസ് ആശുപത്രിയിലേയും മറ്റ് കേന്ദ്രങ്ങളിലേയും ജനറല്‍ വാര്‍ഡിലേക്കും സ്വകാര്യ വാര്‍ഡുകളിലേക്കും പതിവ് ഒപിഡി രോഗികളുടെ പ്രവേശനം രണ്ടാഴ്‌ചത്തേക്ക് നിര്‍ത്തിവച്ചുവെന്ന് ഡല്‍ഹി എയിംസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. അതേസമയം ജനറല്‍ വാര്‍ഡുകളില്‍ അടിയന്തര ചികിത്സ ആവശ്യമുള്ളവരെ പ്രവേശിപ്പിക്കുന്നത് തുടരും. തീരുമാനം പിന്നീട് അവലോകനം ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഡല്‍ഹി എയിംസില്‍ രോഗികളുടെ പ്രവേശനം താത്കാലികമായി നിര്‍ത്തി - AIIMS Delhi
ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ കിടത്തി ചികിത്സക്കുന്നതിനുള്ള സൗകര്യം പുനഃക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി