ന്യൂഡൽഹി:അഗസ്റ്റ വെസ്റ്റ്ലാൻഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യവസായി രത്തുൽ പുരിയുടെ ജാമ്യാപേക്ഷയിൽ സ്പെഷ്യൽ കോടതി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ അഭിപ്രായം തേടി. നിയമപരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തിഹാർ ജയിലിലുള്ള പുരിയെ സന്ദർശിക്കാൻ അഭിഭാഷകൻ വിജയ് അഗർവാളിന് നവംബർ 19 ന് കോടതി അനുമതി നൽകിയിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിൻ്റെ മരുമകനായ പുരിയുടെ ജാമ്യാപേക്ഷ പരിഗണിച്ച സ്പെഷ്യൽ കോടതിയാണ് അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ അഭിപ്രായം തേടിയത്.
കേസില്‍ നവംബർ 22 ന് വാദം കേൾക്കും. സെപ്റ്റംബർ 3 നാണ് രഥുൽ പുരിയെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. അഗർവാളിനെ കൂടാതെ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലുത്ര, വികാസ് പഹ്‌വ എന്നിവരും രഥുൽ പുരിക്ക് വേണ്ടി കോടതിയിൽ ഹാജരായിരുന്നു.
വി.വി.വി.ഐ.പികള്‍ക്ക് ഉപയോഗിക്കാന്‍ ഇറ്റാലിയന്‍ കമ്പനിയായ അഗസ്‌റ്റ വെസ്‌റ്റ്‌ലാന്‍ഡില്‍നിന്ന് കോപ്‌ടറുകള്‍ വാങ്ങാനായിരുന്നു പദ്ധതി.എന്നാൽ കരാര്‍ കിട്ടാന്‍ കമ്പനിയുടെ ഇടനിലക്കാര്‍ വന്‍തോതില്‍ കോഴ ഒഴുക്കിയെന്നാണ് കേസ്.