ETV Bharat / bharat

കനിമൊഴിയുടെ വീട്ടിൽ റെയ്ഡ് ; വിവരം വ്യാജമെന്ന് ഉദ്യോഗസ്ഥർ - കനിമൊഴി

ഡിഎംകെ സ്ഥാനാര്‍ഥിയുടെ വസതിയില്‍ നിന്ന് വന്‍തുക പിടിച്ചെടുത്തതിന് പിന്നാലെ തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു . ഇതിന് തൊട്ടുപിന്നാലെയായിരുന്നു കനിമൊഴിയുടെ വസതിയിലെ റെയ്ഡ്.

കനിമൊഴിയുടെ വീട്ടിൽ റെയ്ഡ്
author img

By

Published : Apr 16, 2019, 11:28 PM IST

ചെന്നൈ : ഡിഎംകെ നേതാവ് കനിമൊഴിയുടെ വസതിയിൽ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്. തൂത്തുക്കുടിയിലെ വീട്ടിൽ കളളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡെന്ന് അധികൃതർ പറഞ്ഞു. എന്നാൽ പരിശോധനക്ക് ശേഷം വിവരം വ്യാജമാണെന്ന് തെളിഞ്ഞതായും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ഡിഎംകെ സ്ഥാനാര്‍ഥിയുടെ വസതിയില്‍നിന്ന് വന്‍ തുക പിടിച്ചെടുത്തതിന് പിന്നാലെ തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയായിരുന്നു കനിമൊഴിയുടെ വസതിയിലെ റെയ്ഡ്. ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്‍റെ സഹോദരിയും രാജ്യസഭാ അംഗവുമാണ് കനിമൊഴി.

അതേസമയം സംഭവത്തിൽ പ്രതികരണവുമായി ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ രംഗത്തെത്തി. തമിഴ്നാട് ബിജെപി അധ്യക്ഷ്യന്‍റെ വീട്ടിൽ കോടിക്കണക്കിന് രൂപ ഒളിപ്പിച്ചിട്ടുണ്ടെന്നും എന്തുകൊണ്ട് അവിടെ റെയ്ഡ് നടത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പിൽ കൈകടത്താനായി ഐടി ,സിബിഐ , നീതിന്യായ വ്യവസ്ഥ ഒടുവിൽ തെരഞ്ഞെടുപ്പ് കമ്മീഷനെയും മോദി ഉപയോഗിക്കുകയാണെന്നും പരാജയ ഭീതി മൂലമാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Intro:Body:

https://www.ndtv.com/india-news/dmk-leader-kanimozhis-home-raided-by-income-tax-officials-2024116

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.