ETV Bharat / bharat

കാർഗിൽ യുദ്ധത്തിൽ പോരാടിയ സൈനികനെ അനധികൃത കുടിയേറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തു - honorary Lieutenant in the Army

30 വർഷം രാജ്യത്തെ സേവിച്ച മുഹമ്മദ് സനോല്ല എന്ന റിട്ടയേർഡ് ഓണററി ലഫ്റ്റനന്‍റിനെയാണ് അറസ്റ്റ് ചെയ്തത്. അനധികൃത കുടിയേറ്റം തടയുന്നതിനായി കൊണ്ടു വന്ന പൗരത്വ രജിസ്റ്റർ ബില്ലിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് അറസ്റ്റ്.

മുഹമ്മദ് സനോല്ല
author img

By

Published : May 31, 2019, 10:03 AM IST

കാര്‍ഗിൽ യുദ്ധത്തിൽ പങ്കെടുത്ത ശേഷം വിരമിച്ച സൈനികനെ അനധികൃത കുടിയേറ്റക്കാരനാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തു. 30 വർഷം രാജ്യത്തെ സേവിച്ച മുഹമ്മദ് സനോല്ല എന്ന റിട്ടയേർഡ് ഓണററി ലഫ്റ്റനന്‍റിനെയാണ് അസം ബോർഡർ പൊലീസ് ഓർഗനൈസേഷൻ അറസ്റ്റ് ചെയ്തത്. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം ബോർഡർ പൊലീസിൽ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടറായി ജോലി ചെയ്ത് വരികയായിരുന്നു മുഹമ്മദ് സനോല്ല.

ബോർഡർ പൊലീസ് സേനയിലെ ജീവനക്കാർ ഗൂഡാലോചന നടത്തിയതാണിതെന്ന് മുഹമ്മദ് സനോല്ലയുടെ ബന്ധു സനാവുള്ള പറഞ്ഞു. സനോല്ല ബംഗ്ലാദേശിലെ ധാക്കയിലാണ് ജനിച്ചുതെന്നും അദ്ദേഹത്തിന് വായിക്കാന്‍ അറിയില്ലെന്നും അവർ ആരോപിക്കുന്നതായി സനോല്ലയുടെ ബന്ധുവും വിരമിച്ച സൈനിക ഉദ്യോഗസ്ഥനുമായ സനാവുള്ള പറഞ്ഞു.

അനധികൃത കുടിയേറ്റം തടയുന്നതിനായി കൊണ്ടു വന്ന പൗരത്വ രജിസ്റ്റർ ബില്ലിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് അറസ്റ്റ്. തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം ഗുവാഹത്തി ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ട്രൈബ്യൂണലിൽ അഞ്ച് തവണ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. രാജ്യത്ത് താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരെ പൗരത്വ പട്ടികയിൽ നിന്ന് പുറത്താക്കി പുതുക്കിയ പട്ടിക ജൂലൈക്ക് മുൻപ് സമർപ്പിക്കണം എന്നാണ് സുപ്രീം കോടതി വിധി.

Intro:Body:

https://www.aninews.in/news/national/general-news/after-30-years-in-army-ex-soldier-declared-a-foreigner20190531054918/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.