ജൊഹന്നാസ്ബര്‍ഗ്: ആഫ്രിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലുലക്ഷം കടന്നു. ഇതുവരെ ഇവിടെ പതിനായിരത്തിലധികം പേര്‍ക്കാണ് ആഫ്രിക്കയില്‍ മാത്രം കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഭൂഖണ്ഡത്തിലെ 54 രാജ്യങ്ങളിലുമായി ഇതുവരെ 4,04,000 മുകളിലാണ് കൊവിഡ് ബാധിതരുടെ എണ്ണമെന്ന് ആഫ്രിക്ക സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അധികൃതർ പറഞ്ഞു. പരിശോധന സാമഗ്രികളുടെ കുറവ് കാരണം ഇപ്പോള്‍ സാമ്പിളുകള്‍ പരിശോധിക്കുന്നത് ആഫ്രിക്കയില്‍ കുറവാണ്. ചില രാജ്യങ്ങള്‍ ലോക്ക് ഡൗണ്‍ പിൻവലിക്കുകയും വിമാനത്താവളങ്ങള്‍ തുറക്കുകയും ചെയ്തു. ഇതാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാക്കിയത്. സ്ഥിരീകരിച്ച 1,51,000 കേസുകളുമായി ദക്ഷിണാഫ്രിക്കയാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ളത്. രാജ്യത്തെ 28% കേസുകളും ജോഹന്നാസ്ബർഗ് അടങ്ങിയ ഗൗട്ടെങ് പ്രവിശ്യയിലാണ്.
ആഫ്രിക്കയില്‍ കൊവിഡ് കേസുകള്‍ നാലുലക്ഷം കടന്നു - africa corona news
ഭൂഖണ്ഡത്തിലെ 54 രാജ്യങ്ങളിലുമായി ഇതുവരെ 4,04,000 മുകളിലാണ് കൊവിഡ് ബാധിതരുടെ എണ്ണം,