ഗുവാഹത്തി: അസമിൽ ആഫ്രിക്കൻ പന്നിപ്പനി പരക്കുന്നതായി ആരോഗ്യവകുപ്പ്. 306 ഗ്രാമങ്ങളിലായി 2500 ഓളം പന്നികളാണ് ഇതുവരെ പനി ബാധിച്ച് മരിച്ചത്. പകർച്ചവ്യാധി തടയാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്ന് സംസ്ഥാന മൃഗസംരക്ഷണ, വെറ്ററിനറി മന്ത്രി അതുൽ ബോറ അറിയിച്ചു. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ-സെക്യൂരിറ്റി അനിമൽ ഡിസീസസ് (എൻഐഎസ്‌എഡ്) ആണ് ആഫ്രിക്കൻ പന്നിപ്പനി (എഎസ്‌എഫ്) ആണെന്ന് കണ്ടെത്തിയത്. രാജ്യത്ത് ഇതാദ്യമായാണ് ഈ രോഗം റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാന വകുപ്പിന്‍റെ 2019 ലെ സെൻസസ് പ്രകാരം അസമിലെ പന്നികളുടെ എണ്ണം 21 ലക്ഷമായിരുന്നു. എന്നാൽ സമീപകാലത്ത് ഇത് 30 ലക്ഷമായി ഉയർന്നുവെന്ന് മന്ത്രി പറഞ്ഞു. ഇതിൽ ഏകദേശം 100 ശതമാനം പന്നികൾ അസുഖം ബാധിച്ച് മരിച്ചു.
അസമിൽ ആഫ്രിക്കൻ പന്നിപ്പനി കണ്ടെത്തി - മന്ത്രി അതുൽ ബോറ
306 ഗ്രാമങ്ങളിലായി 2500 ഓളം പന്നികൾ പനി ബാധിച്ച് മരിച്ചു