ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്. ഹിന്ദു, സിഖ്, ജൈന്‍, ബുദ്ധ, ക്രിസ്‌ത്യന്‍ അഭയാര്‍ഥികളെ നിര്‍ബന്ധിച്ച് ഇന്ത്യയില്‍ നിന്ന് പുറത്താക്കില്ലെന്ന് ഉറപ്പ് നല്‍കിക്കൊണ്ട് അമിത്ഷാ കൊല്‍ക്കത്തയില്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് സിദ്ധാര്‍ഥ് രംഗത്ത് വന്നിരിക്കുന്നത്. അമിത് ഷായെ ഹോം മോണ്‍സ്റ്റര്‍ എന്നാണ് സിദ്ധാര്‍ഥ് വിശേഷിപ്പിച്ചത്.
-
How is the Home Monster allowed to speak like this? Is it not against the constitution to tell refugees that only the Muslims among them will be forced to leave India by the govt? What is going on? These are the seeds of ethnic cleansing being sown in the open for all to see! https://t.co/YQSPV0Oj0s
— Siddharth (@Actor_Siddharth) October 1, 2019 " class="align-text-top noRightClick twitterSection" data="
">How is the Home Monster allowed to speak like this? Is it not against the constitution to tell refugees that only the Muslims among them will be forced to leave India by the govt? What is going on? These are the seeds of ethnic cleansing being sown in the open for all to see! https://t.co/YQSPV0Oj0s
— Siddharth (@Actor_Siddharth) October 1, 2019How is the Home Monster allowed to speak like this? Is it not against the constitution to tell refugees that only the Muslims among them will be forced to leave India by the govt? What is going on? These are the seeds of ethnic cleansing being sown in the open for all to see! https://t.co/YQSPV0Oj0s
— Siddharth (@Actor_Siddharth) October 1, 2019
എങ്ങനെയാണ് ഈ ഹോം മോണ്‍സ്റ്ററിന് ഇങ്ങനെയൊക്കെ സംസാരിക്കാന്‍ അനുവാദം ലഭിച്ചതെന്നാണ് സിദ്ധാര്‍ഥ് അമിത് ഷായുടെ പ്രസംഗം റീട്വീറ്റ് ചെയ്‌ത് കൊണ്ട് കുറിച്ചത്. 'മുസ്ലീങ്ങളായ അഭയാര്‍ഥികളെ മാത്രം രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമല്ലേ? ഇവിടെ എന്താണ് നടക്കുന്നത്? എല്ലാവരും കാണ്‍കെ വംശഹത്യയുടെ വിത്തുകള്‍ വിതറുകയാണയാള്‍’ എന്നും സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു. മുസ്ലീം വിഭാഗത്തോടുള്ള അവഗണന വ്യക്തമാക്കുന്നതാണ് അമിത് ഷായുടെ പ്രസംഗമെന്ന് രാജ്യവ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമ്പോള്‍ ഹിന്ദുക്കൾക്കും ജൈനൻമാർക്കും രാജ്യം വിടേണ്ടി വരില്ലെന്നായിരുന്നു അമിത് ഷായുടെ പ്രസംഗം.