ലക്‌നൗ: വീടിന് പുറത്ത് കിടന്നുറങ്ങിയ ആൾക്ക് നേരെ ആസിഡ് ആക്രമണം. സീതാപൂർ സ്വദേശിയായ അനിൽ കുമാറിന്‍റെ ദേഹത്താണ് അജ്ഞാതൻ ആസിഡ് ഒഴിച്ചത്. ചൊവ്വാഴ്‌ച വൈകുന്നേരമാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ കുമാറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. കുമാറിന്‍റെ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഇതുവരെ കണ്ടെത്താനായില്ല.
യുപിയിൽ ഉറങ്ങിക്കിടന്ന ആൾക്ക് നേരെ ആസിഡ് ആക്രമണം; പ്രതി ഒളിവിൽ - യുപി ആസിഡ് ആക്രമണം
സീതാപൂർ സ്വദേശിയായ അനിൽ കുമാറിന്‍റെ ദേഹത്താണ് അജ്ഞാതൻ ആസിഡ് ഒഴിച്ചത്.
യുപിയിൽ ഉറങ്ങിക്കിടന്ന ആൾക്ക് നേരെ ആസിഡ് ആക്രമണം; പ്രതി ഒളിവിൽ