ETV Bharat / bharat

കാണാതായ സൈനികന്‍റെ വസ്‌ത്രങ്ങൾ കശ്‌മീരിലെ ആപ്പിൾ തോട്ടത്തിൽ കണ്ടെത്തി - ആപ്പിൾ തോട്ടം

കുടുംബത്തോടൊപ്പം ഈദ് ആഘോഷിച്ച ശേഷം ഡ്യൂട്ടിയിലേക്ക് തിരികെ വരുമ്പോൾ തീവ്രവാദികൾ സൈനികനെ തട്ടിക്കൊണ്ടുപോയെന്നാണ് റിപ്പോർട്ടുകൾ

Shopian  Indian Army  Shakir Manzoor  Terrorists  Jammu and Kashmir  apple orchard  Abducted Army soldier's clothes found in Kashmir orchard  ശ്രീനഗർ  തീവ്രവാദികൾ  ജമ്മു കശ്‌മീർ  ഷോപിയാൻ  ആപ്പിൾ തോട്ടം  ഇന്ത്യൻ ആർമി
തട്ടിക്കൊണ്ടുപോയ സൈനികന്‍റെ വസ്‌ത്രങ്ങൾ കശ്‌മീരിലെ ആപ്പിൾ തോട്ടത്തിൽ കണ്ടെത്തി
author img

By

Published : Aug 7, 2020, 5:12 PM IST

ശ്രീനഗർ: നാല് ദിവസം മുമ്പ് കാണാതായ സൈനികന്‍റെ വസ്‌ത്രങ്ങൾ കശ്‌മീരിലെ ആപ്പിൾ തോട്ടത്തിൽ കണ്ടെത്തി. ഷോപിയാനിലെ ലാൻഡൂറ ഗ്രാമത്തിലെ ആപ്പിൾ തോട്ടത്തിൽ നിന്നാണ് വസ്‌ത്രങ്ങൾ കണ്ടെത്തിയത്. തുടർന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥർ പ്രദേശത്തെ പരിശോധന കർശനമാക്കിയിട്ടുണ്ട്. റൈഫിൾമാൻ ഷക്കീർ മൻസൂറിനെ തിങ്കളാഴ്‌ചയാണ് കാണാതായത്.

കുടുംബത്തോടൊപ്പം ഈദ് ആഘോഷിച്ച ശേഷം ഡ്യൂട്ടിയിലേക്ക് തിരികെ വരുമ്പോൾ സൈനികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയെന്നാണ് റിപ്പോർട്ടുകൾ. തെക്കൻ കശ്‌മീരിലെ 162 ബറ്റാലിയൻ ടെറിട്ടറി സൈന്യത്തിലെ സൈനികനാണ് ഷക്കീർ മൻസൂർ. അതേ സമയം തീവ്രവാദി ഗ്രൂപ്പുകൾ തട്ടിക്കൊണ്ടു പോകലിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. സൈനികന്‍റെ സ്വകാര്യ വാഹനം കത്തിച്ചു കളഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.